അഴിമതി: ഫോർട്ട്കൊച്ചി ആർ.ഡി ഓഫിസിലെ ഫയൽ നീക്കത്തിന് മെഗാ അദാലത്ത് വേണമെന്ന്, കെട്ടിക്കിടക്കുന്നത് 10,000ലേറെ ഫയലുകൾ
text_fieldsമട്ടാഞ്ചേരി: ഫോർട്ട്കൊച്ചി ആർ.ഡി ഓഫിസിൽ ഫയലുകൾ കെട്ടിക്കിടക്കുന്നതിന് പ്രശ്നപരിഹാരമായി മെഗാ അദാലത്ത് നടത്തണമെന്ന് ജനകീയാവശ്യമുയരുന്നു. റവന്യൂ വകുപ്പിെൻറ അനാസ്ഥയിൽ പതിനായിരങ്ങളാണ് ഓഫിസിൽ കയറിയിറങ്ങി വലയുന്നത്. പ്രശ്നപരിഹാരത്തിന് റവന്യൂ വകുപ്പും ജില്ല ഭരണകൂടവും നിരുത്തരവാദ സമീപനമാണ് കൈക്കൊള്ളുന്നതെന്ന് ജനകീയ സംഘടനകൾ ആരോപിക്കുന്നു.
നിരന്തരമായുള്ള അഴിമതിയാരോപണത്തെ തുടർന്ന് ആർ.ഡി ഓഫിസിലെ ജീവനക്കാരെ കൂട്ടസ്ഥലംമാറ്റം നടത്തിയതും ആർ.ഡി.ഒ യുടെ സ്ഥലംമാറ്റവും പ്രശ്നങ്ങളെയും ഓഫിസ് പ്രവർത്തനത്തെയും കൂടുതൽ പ്രതിസന്ധിയിലാക്കി.
10,000ലേറെ ഫയലുകളാണ് കെട്ടിക്കിടക്കുന്നത്. ഇതിൽ 8000ത്തോളം ഫയലുകൾ ഭൂമി പരിവർത്തനത്തിേൻറതാണ്. 2008ലെ കേരള നെൽകൃഷി തണ്ണീർത്തടനിയമത്തിൻ പരിധിയിലുള്ളതാണിത്. പ്രതിസന്ധി പരിഹാരത്തിന് കലക്ടർ നേരിട്ടെത്തി പ്രത്യേക സംഘത്തെ നിയമിച്ചിട്ടും ഫയൽനീക്കം ചുവപ്പുനാടയിൽ തന്നെയാണ്. അങ്കമാലിമുതൽ ചെല്ലാനംവരെയുള്ള ജനങ്ങൾ ദിവസേന ഓഫിസിലെത്തി നടത്തുന്ന അന്വേഷണങ്ങൾ വാക്തർക്കങ്ങൾക്കിടയാക്കുകയാണ്. നിലവിലെ ഫയലുകളിൽ പരിഹാര നിർണയം നടത്തണമെങ്കിൽ 2022 മാർച്ച് വരെ സമയം വേണ്ടിവരുമെന്നാണ് നിഗമനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.