എം.എൽ.എയുടെ മൊബൈൽ ചലഞ്ചിലേക്ക് വധൂവരന്മാർ തുക കൈമാറി
text_fieldsകിഴക്കമ്പലം: എം.എൽ.എയുടെ മൊബൈൽ ചലഞ്ചിലേക്ക് വധൂവരന്മാർ തുക കൈമാറി.
ചൊവ്വാഴ്ച വിവാഹിതരായ പുക്കാട്ടുപടി ചന്ദനത്തില്‍ ജോസഫിെൻറ മകന് ബേസില്‍ ജോസഫും വധു സ്നേഹയുമാണ് എം.എല്‍.എയുടെ മൊബൈല്‍ ചലഞ്ചിലേക്ക് തുകകൈമാറിയത്. കല്യാണമണ്ഡപത്തിലെത്തി പി.വി. ശ്രീനിജിന്‍ എം.എല്‍.എ തുക ഏറ്റുവാങ്ങി.
എം.എല്‍.എ ഹെല്പ് െഡസ്ക് വഴി നടപ്പാക്കുന്ന ഓണ്‍ലൈന്‍ പഠനത്തിനു ആവശ്യമായ മൊബൈല്‍ ചലഞ്ചിലേക്കുള്ള തുകയാണ് കൈമാറിയത്. കോവിഡ് മൂലം കൂടുതല്‍ ആളുകളെ പങ്കെടുപ്പിച്ച് വിവാഹം നടത്താന്‍ കഴിയാതെ വന്നതോടെ അതില്‍നിന്ന് ഒരു ചെറിയ തുക ഓണ്‍ലൈന്‍ പഠനത്തിന് ബുദ്ധിമുട്ടുന്ന കുട്ടികള്‍ക്ക് നല്കാന് വധൂവരന്മാര് തീരുമാനിക്കുകയായിരുന്നു.
കിഴക്കമ്പലം സി.പി.എം ലോക്കല്‍ സെക്രട്ടറി ജിന്‍സ് ടി. മുസ്തഫ, എം.കെ. അനില്‍കുമാര്‍, കെ.എം. മഹേഷ് എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.