പായിപ്ര കോവിഡ് ചികിത്സകേന്ദ്രത്തിെല പോരായ്മ പരിഹരിക്കാൻ നടപടി
text_fieldsമൂവാറ്റുപുഴ: പായിപ്ര പഞ്ചായത്തിലെ കോവിഡ് 19 പ്രാഥമിക ചികിത്സകേന്ദ്രത്തിലേ പോരായ്മകൾ പരിഹരിക്കാൻ നടപടി. എൽദോ എബ്രഹാം എം.എൽ.എയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. കേന്ദ്രത്തിെൻറ പ്രവർത്തനത്തിന് അഞ്ചുലക്ഷം രൂപ നൽകാൻ തീരുമാനമായതായി എം.എൽ.എ പറഞ്ഞു. േഡറ്റ എൻട്രി ഓപറേറ്ററുടെ സേവനം ലഭ്യമാക്കാനും ആരോഗ്യ പ്രവർത്തകരെ സഹായിക്കാൻ അധ്യാപകരുടെ സേവനം ലഭ്യമാക്കാനും തീരുമാനിച്ചു.
കഴിഞ്ഞ ദിവസം പഴകിയ ഭക്ഷണം വിതരണം ചെയ്യുന്നുവെന്നാരോപിച്ച് കേന്ദ്രത്തിൽ നിരീക്ഷണത്തിലുണ്ടായിരുന്നവർ പ്രതിഷേധം ഉയർത്തിയതിെൻറ പശ്ചാത്തലത്തിലായിരുന്നു യോഗം. ജില്ലയിലെ വിവിധ സ്ഥലങ്ങളിലുള്ളവരും ജീവനക്കാരുൾപ്പെടെ നൂറ്റിയിരുപതോളം പേരാണ് കേന്ദ്രത്തിലുള്ളത്.
പലർക്കും ഭക്ഷണം കിട്ടുന്നില്ലെന്നും ഭക്ഷണത്തിൽനിന്ന് പുഴുവിനെ ലഭിച്ചെന്നും നേരത്തേ പരാതി ഉയർന്നിരുന്നു. പഴകിയ ഭക്ഷണം കഴിച്ച് കേന്ദ്രത്തിലുണ്ടായിരുന്ന കുട്ടികൾ ഛർദിച്ചതോടെയാണ് പ്രതിഷേധമുണ്ടായത്. യോഗത്തിനുശേഷം എൽദോ എബ്രഹാം എം.എൽ.എയും കലക്ടറുമായി നടത്തിയ ചർച്ചയിലാണ് അഞ്ചുലക്ഷം അനുവദിക്കാൻ തീരുമാനമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.