കോവിഡ് മരണങ്ങൾ കുതിക്കുന്നു; എറണാകുളം ജില്ല രണ്ടാമത്, ഇതുവരെ 3774 മരണങ്ങൾ സ്ഥിരീകരിച്ചു
text_fieldsകൊച്ചി: കോവിഡ് മൂലമുണ്ടാകുന്ന മരണങ്ങളിൽ വീണ്ടും കുതിപ്പ്. ജില്ല രണ്ടാംസ്ഥാനത്താണിപ്പോൾ. 3774 മരണങ്ങളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്. 0.43 ആയിരുന്ന മരണ നിരക്ക് 0.62ആയി ഉയർന്നു. കോവിഡ് മരണങ്ങൾ സംബന്ധിച്ച് അപ്പീലുകളിൽ നടപടികൾ വന്നതോടെ പട്ടികയിൽ കൂട്ടിച്ചേർക്കലുകളും ഉണ്ടാകുന്നുണ്ട്.
സെപ്റ്റംബർ അവസാനത്തോടെ 45 മരണങ്ങൾ അപ്പീൽ മുഖേന കൂട്ടിച്ചേർത്തിട്ടുണ്ട്. കോവിഡ് മരണത്തിന് സാമ്പത്തിക സഹായം സംബന്ധിച്ച അപേക്ഷക്കായി വെബ്സൈറ്റ് നിലവിൽവന്നതോടെ ഇതിൻമേലുള്ള നടപടിയും തുടങ്ങിയിട്ടുണ്ട്. കോവിഡ് വ്യാപനം കുറഞ്ഞിട്ടുണ്ടെങ്കിലും പ്രായമായവരിലും ഗുരുതര രോഗം ബാധിച്ചവരിലും ഉണ്ടാകുന്ന മരണനിരക്കിൽ ഇനിയും കുറവുവന്നിട്ടില്ല. 5034 പേർ മരിച്ച തിരുവനന്തപുരത്താണ് ഏറ്റവും കൂടുതൽ.
791 പേർക്ക് കോവിഡ്
കൊച്ചി: ജില്ലയിൽ 791പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കം വഴി 775പേർക്കും രോഗ ഉറവിടമറിയാത്ത ഏഴ് പേരും ആറ് ആരോഗ്യ പ്രവർത്തകരും രോഗ ബാധിതരായി. 1345 പേർ രോഗ മുക്തി നേടി. ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 8778 ആണ്. സർക്കാർ സ്വകാര്യ മേഖലകളിൽ നിന്ന് 8024 സാമ്പിളുകൾ കൂടി പരിശോധനക്ക് അയച്ചിട്ടുണ്ട്. രോഗസ്ഥിരീകരണ നിരക്ക് 9.86ശതമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.