കോവിഡ് യാത്ര മുടക്കി; രംഗോലി വരക്കാൻ കഴിയാത്ത സങ്കടത്തിൽ ഫ്രഞ്ച് സഹോദരികൾ
text_fieldsമട്ടാഞ്ചേരി (എറണാകുളം): അഞ്ചുവർഷമായി ഫ്രാൻസിൽനിന്ന് തുടർച്ചയായി കൊച്ചിൻ കാർണിവൽ കാണാനെത്താറുണ്ട് ഇരട്ട സഹോദരികളായ അനയത്തും മറീനയും. കാർണിവലിലെ രംഗോലിയടക്കടമുള്ള മത്സരങ്ങളിലും പങ്കെടുക്കാറുണ്ട്.
ഇക്കുറി കോവിഡിെൻറ പശ്ചാത്തലത്തിൽ കൊച്ചിയിലേക്ക് വരാൻ വിസ കിട്ടാത്ത സങ്കടത്തിലാണ് ഇരുവരും. ഫ്രാൻസിൽ ഇരുവരും ചേർന്ന് ജൈവകൃഷി നടത്തുകയാണ്. യോഗ, കേരളത്തിലെ ആയുർവേദ മസാജിങ് എന്നിവയെക്കുറിച്ച് പഠിക്കാനാണ് അഞ്ചുവർഷം മുമ്പ് കൊച്ചിയിലെത്തിയത്.
ഫോർട്ട്കൊച്ചിയിലെ ആയുർതീര യോഗ സെൻററിലെ അനിത രമേശിൽനിന്ന് ഇവ രണ്ടും സ്വായത്തമാക്കി. പഠനത്തിനിടെയാണ് കൊച്ചിൻ കാർണിവൽ പുതുവർഷാഘോഷങ്ങളിൽ ഇരുവരും ആകൃഷ്ടരായത്. കാർണിവലിെൻറ ഭാഗമായ ചില മത്സരങ്ങളിൽ പങ്കെടുക്കുകകൂടി ചെയ്തതോടെ കാർണിവലിനോട് പ്രത്യേക മമത ഉടലെടുത്തു.
നാട്ടുകാരായ പെൺകുട്ടികളുടെ സഹായത്തോടെ കാർണിവലിലെ രംഗോലി മത്സരത്തിലും ഇവർ പങ്കെടുത്തിരുന്നു. പിന്നീട് കാർണിവൽ തുടങ്ങുംമുമ്പ് ഇരുവരും കൊച്ചിയിലെത്തുന്നത് പതിവാക്കി മാറ്റി. എന്നാൽ, ഇക്കുറി എത്ര ശ്രമിച്ചിട്ടും കോവിഡിെൻറ പശ്ചാത്തലത്തിൽ ഫ്രാൻസ് വിസ അനുവദിക്കുന്നില്ല. അതിനിെടയാണ് സംഘാടകർ കാർണിവൽ നടത്തുന്നില്ലെന്ന വിവരമറിഞ്ഞത്.
പ്രതീക്ഷകൾ മങ്ങിയതോടെ കൊച്ചിയിലെ സുഹൃത്തുക്കൾക്കും കാർണിവൽ ഭാരവാഹികൾക്കും കഴിഞ്ഞതവണ കാർണിവലിെൻറ ഭാഗമായി നടന്ന രംഗോലി മത്സരത്തിൽ പങ്കെടുത്ത ചിത്രം പങ്കുവെച്ചു. ഒപ്പം അടുത്ത വർഷം കാർണിവലിന് കാണാമെന്ന കുറിപ്പും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.