കോവിഡുകാല ആൽബങ്ങളുമായി അധ്യാപകൻ
text_fieldsകാലടി: കോവിഡുകാല ആൽബങ്ങളുമായി ഹയർ സെക്കൻഡറി അധ്യാപകൻ. മഞ്ഞപ്ര സ്വദേശി സജീവ് അരീക്കലിെൻറ കോവിഡുകാല കാഴ്ചകളെ ആസ്പദമാക്കി തയാറാക്കിയ ആൽബമാണ് ശ്രദ്ധേയമാകുന്നത്. കോവിഡ് കാലത്ത് പത്രത്താളുകളിൽ വന്ന അപൂർവ ചിത്രങ്ങളും വാർത്തകളുമാണ് ആൽബത്തിലുള്ളത്. എല്ലാം മാസ്ക് അണിഞ്ഞ കോവിഡുകാല വേറിട്ട കാഴ്ചകൾ.
കോവിഡുകാലത്തെ കൃഷി, വിളവെടുപ്പ്, പ്രളയം, ഉരുൾപൊട്ടൽ, വിവാഹം, സംസ്കാരം, ഓണാഘോഷം, സ്വാതന്ത്ര്യ ദിനാഘോഷം, കർഷക സമരം, നിയമസഭ സമ്മേളനം, മെേട്രാ യാത്ര, വിവിധ സമരങ്ങൾ, നവരാത്രി, വിദ്യാരംഭം, അവാർഡ് വിതരണം, പൊലീസ് പരേഡ്, വിനോദസഞ്ചാര കേന്ദ്രങ്ങൾ, വാദ്യമേളങ്ങൾ, കോവിഡ് അനുബന്ധമായവ തുടങ്ങി എല്ലാം വേറിട്ടതും കൗതുകമുണർത്തുന്നതുമായ വാർത്തകളും ചിത്രങ്ങളുമാണ് ആൽബത്തിലുള്ളത്. ഇതിനു മുമ്പ് ഇദ്ദേഹം തയാറാക്കിയ 25 വർഷത്തെ പൊതുജീവിതത്തെ അടിസ്ഥാനമാക്കിയുള്ള പത്രചിത്ര ആൽബം ഏറെ ശ്രദ്ധ നേടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.