എൽദോ എബ്രഹാമിെൻറ പരാജയം ആർഭാട വിവാഹം; റിപ്പോർട്ട് മണ്ഡലം കമ്മിറ്റിയിൽ അവതരിപ്പിച്ചു
text_fieldsമൂവാറ്റുപുഴ: മുൻ എം.എൽ.എയും സി.പി.ഐ നേതാവുമായ എൽദോ എബ്രഹാമിെൻറ തെരഞ്ഞെടുപ്പ് പരാജയ കാരണം ആർഭാട വിവാഹമാെണന്ന് വിശദീകരിക്കുന്ന ജില്ല കമ്മിറ്റി റിപ്പോർട്ട് മൂവാറ്റുപുഴ മണ്ഡലം കമ്മിറ്റിയിൽ അവതരിപ്പിച്ചു. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് ചേർന്ന യോഗത്തിൽ സി.പി.ഐ ജില്ല സെക്രട്ടറിയാണ് റിപ്പോർട്ട് അവതരിപ്പിച്ചത്. 23 മണ്ഡലം കമ്മിറ്റി അംഗങ്ങളും പങ്കെടുത്ത യോഗത്തിൽ രണ്ടുപേർ ഇതിനെതിരെ രംഗത്തുവന്നു. സംഘടന ദൗർബല്യമാണ് പരാജയകാരണമെന്ന് ചൂണ്ടിക്കാട്ടി. ഫണ്ടിെൻറ കുറവും പ്രവർത്തനങ്ങളെ ബാധിച്ചുവെന്നും അവർ പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പിൽ പോത്താനിക്കാട് അടക്കമുള്ള സ്ഥലങ്ങളിൽ പാർട്ടിസ്ഥാനാർഥികളുടെ തോൽവിയുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങൾ പരിഹരിക്കാൻ നേതൃത്വം ഇടപെട്ട് ആവശ്യമായ തിരുത്തൽ നടത്താത്തതും പരാജയ കാരണമാണ്. ഇതുമായി ബന്ധപ്പെട്ട് പോത്താനിക്കാട് മാത്രം നൂറ്റിപ്പത്തോളം സജീവപ്രവർത്തകർ പാർട്ടിവിട്ടെന്നും ഇവർ ചൂണ്ടിക്കാട്ടി. ഇതിനിടെ തദ്ദേശ െതരഞ്ഞെടുപ്പിൽ പായിപ്രയിൽ ഒരു വാർഡിലുണ്ടായ തോൽവിയിൽ അടക്കം അന്വേഷണ കമീഷൻ കുറ്റക്കാരെന്ന് കണ്ടത്തിയ വി.എം. നവാസ്, കെ.എ. സനീർ എന്നിവർക്കെതിരെ കമ്മിറ്റി നടപടി എടുത്തു.
സനീറിനെ മണ്ഡലം കമ്മിറ്റിയിൽനിന്ന് ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി. നവാസിനോട് വിശദീകരണം ആവശ്യപ്പെടാനും തീരുമാനിച്ചിട്ടുണ്ട്. വാർത്തമാധ്യമങ്ങളിൽ പാർട്ടിക്കെതിരെ വാർത്തകൾ വന്നതുമായി ബന്ധപ്പെട്ടാണത്രെ കെ.എ. സനീറിനെതിരെ നടപടി. 17ാം വാർഡിലെ സി.പി.ഐ സ്ഥാനാർഥിയുടെ പരാജയത്തിന് കാരണമായത് വി.എം. നവാസിെൻറ പ്രവർത്തനങ്ങൾ മൂലമാണെന്ന അന്വേഷണ കമീഷെൻറ കണ്ടെത്തലിനെ തുടർന്നാണ് വിശദീകരണം ആവശ്യപ്പെടാൻ തീരുമാനിച്ചത്. അതേസമയം പരാതികൾ പരിശോധിക്കാതെ ചിലരെ മാത്രം െതരഞ്ഞുപിടിച്ച് നടപടി എടുക്കുകയായിരുന്നുവെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്.
പോത്താനിക്കാട് അഞ്ച് ലോക്കൽ കമ്മിറ്റി അംഗങ്ങളും മുൻ പഞ്ചായത്ത് അംഗങ്ങളും ഉൾപ്പെടെ പാർട്ടി വിട്ടുപോയതും ആവോലിയിലുണ്ടായ പ്രശ്നങ്ങളും പരിശോധിക്കാൻ നേതൃത്വം തയാറായില്ലെന്നാണ് ഒരുവിഭാഗം പ്രവർത്തകരുടെ ആരോപണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.