കുമ്പളങ്ങി-പെരുമ്പടപ്പ് പാലം; എക്സ്പാൻഷൻ ജോയൻറുകളിൽ രൂപപ്പെട്ട വിള്ളലുകൾ ഭീതി ഉയർത്തുന്നു
text_fieldsപള്ളുരുത്തി: കുമ്പളങ്ങി-പെരുമ്പടപ്പ് പാലത്തിന്റെ എക്സ്പാൻഷൻ ജോയൻറുകളിൽ രൂപപ്പെട്ട വിള്ളലുകൾ ഭീതി ഉയർത്തുന്നു. പാലത്തിലെ ഫില്ലറുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഭാഗങ്ങളിലാണ് വിള്ളലുകൾ. ഇതുമൂലം പാലത്തിലെ കോൺക്രീറ്റു പൊട്ടി ചെറിയ കുഴികളും രൂപപ്പെട്ടുതുടങ്ങിയിട്ടുണ്ട്.
അരൂർ ഉയരപ്പാത നിർമാണം നടന്നുകൊണ്ടിരിക്കേ, വലിയ വാഹനങ്ങളെല്ലാം ഈ റോഡിലൂടെ തിരിച്ചുവിടുന്നതിനാൽ റോഡുകളെല്ലാം തകർന്നിരിക്കുകയാണ്. വീതി കുറഞ്ഞ കുമ്പളങ്ങി റോഡിൽ വൈദ്യുതി പോസ്റ്റുകളും കാലാഹരണപ്പെട്ട ടെലിഫോൺ പോസ്റ്റുകളും പലപ്പോഴും ഗതാഗതത്തിന് തടസ്സമാകുന്നുണ്ട്.
കൂടാതെ ഓട്ടോകളുടെ അശാസ്ത്രീയ പാർക്കിങ്ങും നിരവധി അപകടങ്ങളാണ് വിളിച്ചുവരുത്തുന്നത്. പാലത്തിലെ വിള്ളലുകൾ പരിഹരിക്കുന്നതിനും പൊട്ടിപ്പൊളിഞ്ഞ റോഡുകൾ അടിയന്തിരമായി നന്നാക്കുന്നതിനും നടപടിയുണ്ടാവണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. കുമ്പളങ്ങി-പെരുമ്പടപ്പ് പാലത്തിൽ എക്സ്പാൻഷൻ ജോയൻറുകളിലെ വിള്ളലുകൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.