കാമുകിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 22 വർഷം കഠിനതടവ്
text_fieldsകൊച്ചി: വിവാഹ വാഗ്ദാനം നൽകി കാമുകിയെ പീഡിപ്പിച്ച കേസിൽ യുവാവിന് 22 വർഷം കഠിനതടവ്. കേസിലെ മറ്റ് മൂന്ന് പ്രതികളെ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെ വിട്ടു.
പറവൂർ വടക്കേക്കര കോവിൽ റോഡ് പ്ലാക്കൽ വീട്ടിൽ സിബിനെയാണ് (33) എറണാകുളം അഡീഷനൽ സെഷൻസ് (കുട്ടികൾക്കും സ്ത്രീകൾക്കുമെതിരായ അതിക്രമം പരിഗണിക്കുന്ന പ്രത്യേക കോടതി) ജഡ്ജി പി.ജെ. വിൻസെൻറ് ശിക്ഷിച്ചത്. രണ്ടുമുതൽ നാലുവരെ പ്രതികളായ വടക്കേക്കര തെക്കിനേടത്ത് വീട്ടിൽ ഷെറിൻ (41), തൈക്കൂട്ടത്തിൽ വീട്ടിൽ രാജേഷ് എന്ന കുട്ടൻ മണി (41), മണ്ണംകുഴിയിൽ വീട്ടിൽ സജിത് (41) എന്നിവരെയാണ് വെറുതെ വിട്ടത്. 22 വർഷം കഠിന തടവിന് പുറമെ 50,000 രൂപ പിഴ അടക്കാനും കോടതിയുടെ നിർദേശമുണ്ട്. പിഴ അടച്ചില്ലെങ്കിൽ രണ്ടുവർഷം കൂടി തടവ് അനുഭവിക്കണം. മൂന്ന് വകുപ്പിലായി 22 വർഷം തടവ് വിധിച്ചിട്ടുണ്ടെങ്കിലും ശിക്ഷ ഒരുമിച്ച് 12 വർഷം അനുഭവിച്ചാൽ മതിയാവും.
10ാം ക്ലാസ് മുതൽ പ്രതി പെൺകുട്ടിയുമായി പ്രണയത്തിലായിരുന്നു. വീട്ടുകാർ എതിർത്തെങ്കിലും ബന്ധം തുടർന്നു. ഇതിനിടെ, പെൺകുട്ടി അറിയാതെ പ്രതി മറ്റൊരു വിവാഹം കഴിച്ചു. ഇത് മറച്ചുവെച്ച് 2012ൽ 23 വയസ്സായ പെൺകുട്ടിയെ വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച്, ഒളിവിൽ കഴിയുന്ന റോജോ എന്ന പ്രതിയുടെ വീട്ടിലെത്തിച്ച് പീഡിപ്പിച്ചു. ഈ ദൃശ്യങ്ങൾ വിഡിയോയിൽ പകർത്തി. പിന്നീട് ഇത് കാണിച്ച് ഭീഷണിപ്പെടുത്തി വീണ്ടും പീഡിപ്പിച്ചെന്നാണ് കേസ്.
25 സാക്ഷികളെ വിസ്തരിക്കുകയും 23 രേഖകൾ പരിശോധിച്ചുമാണ് കോടതി പ്രതി കുറ്റക്കാരനായി കണ്ടെത്തി ശിക്ഷ വിധിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.