ചരിത്രത്തിന് താമസയിടം നൽകിയ 'മാസ്' ഇനി ഓർമകളിൽ
text_fieldsകൊച്ചി: കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയത്തിെൻറ ഒട്ടേറെ ചരിത്രങ്ങൾക്ക് എറണാകുളം നോർത്തിലെ മാസ് കോംപ്ലക്സിെൻറ ചുവരുകളുടെ ഗന്ധമുണ്ടാകും.
മാസ് ഹോട്ടൽ താവളമാക്കിയാണ് പ്രധാന രാഷ്ട്രീയ നേതാക്കളെല്ലാം പ്രവർത്തിച്ചിരുന്നത്. പ്രധാനികൾ എ.കെ. ആൻറണിയും വയലാർ രവിയുമൊക്കെതന്നെ. മറ്റ് രാഷ്ട്രീയ നേതാക്കൾക്കും മാസ് ഹോട്ടൽ ആതിഥ്യമേകിയിട്ടുണ്ട്്.
'കെ. കാമരാജും സുചേത കൃപലാനിയുമൊക്കെ എറണാകുളത്ത് എത്തുേമ്പാൾ താമസിച്ചിരുന്ന ഇടമാണ് മാസ് ഹോട്ടൽ. ജവഹർലാൽ നെഹ്റുവിനെ സ്വീകരിക്കാനും ഒരിക്കൽ ഇവിടെ ഒരുക്കം നടത്തിയിരുന്നു. അന്ന് ആന്ധ്രയിൽ ട്രെയിൻ അപകടം സംഭവിച്ചതോടെ നെഹ്റുവിെൻറ സന്ദർശനം മാറ്റി' -മാസ് കോംപ്ലക്സിെൻറ നിലവിലെ ഉടമ നൂറുദ്ദീൻ മേത്തർ വിവരിക്കുന്നു.
കെ.സി.എം. മേത്തറാണ് മാസ് ഹോട്ടലും ഓഡിറ്റോറിയവുമൊക്കെ ഇവിടെ ആരംഭിച്ചത്. എറണാകുളം നഗരത്തിലെ ആദ്യകാല ബിസിനസ് കുടുംബമായ ഇവരുടെ തറവാടും മാസ് കോംപ്ലക്സിന് അകത്താണ്. നൂർ മഹൽ എന്ന തറവാടിന് 60 വർഷം പഴക്കമുണ്ട്. 55 കൊല്ലത്തോളം പഴക്കമുണ്ട് ഹോട്ടലിനും ഓഡിറ്റോറിയത്തിനും. ഇവ കുറച്ചു വർഷം മുമ്പ് പൊളിച്ചുമാറ്റി. ദീനബന്ധു പത്രത്തിെൻറ ഓഫിസായി പ്രവർത്തിച്ചിരുന്ന രണ്ടാം നിലയുടെ ഒരുഭാഗമാണ് ബുധനാഴ്ച പൊളിഞ്ഞുവീണത്. നിലവിൽ മേത്തർ കൺട്രക്ഷൻ കമ്പനിയുടെ ഓഫിസായിരുന്നു അവിടം. എന്നാൽ, ആരും അവിടേക്ക് എത്താറുണ്ടായിരുന്നില്ല.
താഴത്തെ കടകളുടെ ഉടമകളോട് കെട്ടിടം പൊളിച്ചുമാറ്റുമെന്ന വിവരം അറിയിച്ചിരുെന്നന്ന് നൂറുദ്ദീൻ മേത്തർ പറഞ്ഞു. മാസ് ഹോട്ടലും ഓഡിറ്റോറിയവും പൊളിച്ചപ്പോൾതന്നെ ഷോപ്പിങ് കോംപ്ലക്സും പൊളിക്കാൻ പദ്ധതിയിട്ടതാണ്. കടയുടമകളുടെ അവസ്ഥ കണ്ടാണ് വൈകിപ്പിച്ചത്.
എറണാകുളം നോർത്തിെൻറ മുഖമുദ്രയായ മാസ് കോംപ്ലക്സ് പൂർണമായി പൊളിച്ചുമാറ്റുന്നതിലൂടെ വിസ്മൃതിയാകുന്നത് പല കാലങ്ങളുടെ ഓർമക്കുടയാണ്.
ശബ്ദം കേട്ടിറങ്ങി, വീണത് സ്വന്തം കട
കൊച്ചി: വലിയ ശബ്ദം കേട്ട് കടയിൽനിന്ന് പുറത്തേക്ക് ഇറങ്ങിയതാണ് അമ്പലപ്പുഴ തകഴി സ്വദേശി പി.ഐ. റഫീഖ്. എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷന് മുന്നിലെ മാസ് ഇരുനില ഷോപ്പിങ് കോംപ്ലക്സിെൻറ ഒരറ്റത്ത് ചെറിയ മുറിയിൽ സോഫിൻ കൂൾസെൻറർ എന്ന കടയിലെ ജീവനക്കാരനാണ് ഇദ്ദേഹം.
പുറത്തിറങ്ങി നോക്കുേമ്പാൾ അതുവരെ നിന്ന കടക്ക് മുകളിൽ കോൺക്രീറ്റ് ബീം വീണ് തകർന്നുകിടക്കുന്നു. ''കടയിൽ ഉണ്ടായിരുന്ന സാധനങ്ങളെല്ലാം നശിച്ചിട്ടുണ്ട്. ട്രെയിൻ യാത്രക്കാർക്ക് ആവശ്യമായ ഉൽപന്നങ്ങളായിരുന്നു വിറ്റിരുന്നത്. ഓട്ടോ തൊഴിലാളികൾ ഒച്ചയെടുക്കുന്നത് കേട്ടാണ് സംഭവത്തിെൻറ അപകടാവസ്ഥ തിരിച്ചറിഞ്ഞത്'' -റഫീഖ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.