ചൂർണിക്കരയിൽ ഡെങ്കി പടരുന്നു; പ്രതിരോധം ഊർജിതം
text_fieldsചൂർണിക്കര: ഡെങ്കിപ്പനി പടരുന്ന സാഹചര്യത്തിൽ പഞ്ചായത്തും ആരോഗ്യ വകുപ്പും പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. 22 ഡെങ്കിപ്പനി കേസുകളാണ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തത്. ആലുവ മേഖലയിലെ ചില ആശുപത്രികളിൽ ചികിത്സ തേടിയവരുടെ കണക്ക് മാത്രമാണിത്. മറ്റു പ്രദേശങ്ങളിലെ ആശുപത്രികളിൽ ചികിത്സ തേടിയവരുടെ കണക്കുകൾ ലഭിച്ചിട്ടില്ലെന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാബു പുത്തനങ്ങാടി പറഞ്ഞു.
വീടുകളിലെ കൊതുക് ഉറവിടം നശിപ്പിക്കണമെന്ന് എല്ലാ കെട്ടിട ഉടമകളോടും പഞ്ചായത്ത് അധികൃതർ ആവശ്യപ്പെട്ടു. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും സന്ദർശനം ഊർജിതമാക്കും. മുൻകരുതലിന്റെ ഭാഗമായി പ്രചരണ പരിപാടികളും വാർഡുകളിൽ ഫോഗിങും നടത്തും.
ഡെങ്കി പ്രതിരോധവുമായി ബന്ധപ്പെട്ട് നടന്ന പഞ്ചായത്ത് യോഗത്തിൽ വൈസ് പ്രസിഡന്റ് ബാബു പുത്തനങ്ങാടി അധ്യക്ഷത വഹിച്ചു.
മുഹമ്മദ് ഷഫീഖ്, ഷീല ജോസ്, രാജേഷ് പുത്തനങ്ങാടി, പി.എസ്. യൂസഫ്, ഹെൽത്ത് ഇൻസ്പെക്ടർ അനില ജോർജ്, കെ.എം. ഷെറീഫ്, ടി.ഐ. ഷീജ മോൾ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.