മതിൽ കെട്ടുന്നതിന് പണം ആവശ്യപ്പെട്ട് തർക്കം; ബി.ജെ.പിക്കാർ തമ്മിലടിച്ചു
text_fieldsപള്ളുരുത്തി: സ്വന്തം പുരയിടത്തിൽ ചുറ്റുമതിൽ കെട്ടുന്നതിന് ബി.ജെ.പി മണ്ഡലം പ്രസിഡൻറ് രണ്ടു ലക്ഷം രൂപ കൈക്കൂലി ചോദിച്ചതായി വിരമിച്ച പ്രധാനാധ്യാപികയുടെ പരാതി. വിവരം അറിഞ്ഞ് ബി.ജെ.പി പ്രവർത്തകരെ പിന്തിരിപ്പിക്കാനെത്തിയ മഹിള മോർച്ച ജില്ല ജനറൽ സെക്രട്ടറി ലേഖ നായിക്കിന് പ്രവർത്തകരുടെ മർദനമേറ്റു.
തോപ്പുംപടി സാന്തോം പള്ളിക്ക് സമീപം താമസിക്കുന്ന റിട്ട.പ്രധാനാധ്യാപിക മേരിക്ക് തറവാട്ടുസ്വത്തായി കിട്ടിയ സ്ഥലം ചുറ്റുമതിൽ കെട്ടുവാൻ ആരംഭിച്ചപ്പോഴാണ് ബി.ജെ.പി പ്രവർത്തകർ തടസ്സവാദം ഉന്നയിച്ചു വന്നത്. കൈവശമുള്ള രേഖകൾ കാണിച്ചെങ്കിലും കേന്ദ്രം ഭരിക്കുന്ന പാർട്ടിയാണ് രണ്ടു ലക്ഷം രൂപ തന്ന് മതിൽ കെട്ടിക്കോയെന്ന് പ്രവർത്തകർ പറയുകയും പിറകെ മണ്ഡലം പ്രസിഡൻറും ഇതേ കാര്യം ചൂണ്ടിക്കാട്ടി എത്തിയെന്നുമാണ് അധ്യാപികയുടെ പരാതി.
അധ്യാപികയുമായി ബന്ധപ്പെട്ടവർ വഴിയാണ് വിവരം ലേഖ അറിയുന്നതും പാർട്ടി പ്രവർത്തകരെ വിലക്കാൻ ഇവർ എത്തിയതും. എന്നാൽ, ഇക്കാര്യത്തിൽ ഇടപെടേെണ്ടന്ന് പ്രവർത്തകർ പറയുകയും തുടർന്ന് വാക്തർക്കത്തിലാവുകയും ചെയ്തു. പിന്നീട് മർദിക്കുകയുമായിരുന്നെന്ന് പരിക്കേറ്റ് സ്വകാര്യ ആശുപത്രിയിൽ കഴിയുന്നേ ലേഖ പറഞ്ഞു.
അതേസമയം, ആരോപണം കെട്ടിച്ചമച്ചതാണെന്നും വില്ലേജ് അധികൃതർ സ്റ്റോപ്മെമ്മോ നൽകിയ സ്ഥലത്ത് നിർമാണം നടത്തിയത് ചോദ്യം ചെയ്തെന്നത് ശരിയാണെന്നും അല്ലാതെ മറ്റൊന്നുംതന്നെ ഉണ്ടായിട്ടില്ലെന്നും ബി.ജെ.പി മണ്ഡലം പ്രസിഡൻറ് എൻ.എസ്. സുമേഷ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.