ടൂറിസം പദ്ധതിയിൽനിന്ന് പിന്നോട്ടില്ല; നിക്ഷേപക സംഗമവുമായി ലക്ഷദ്വീപ് ഭരണകൂടം
text_fieldsകൊച്ചി: പ്രതിഷേധങ്ങൾക്കിടയിലും ടൂറിസത്തിെൻറ പേരിൽ തീരത്ത് നിർമിക്കാൻ പദ്ധതിയിട്ട ബീച്ച്, വാട്ടർ വില്ലകൾക്കായി നിക്ഷേപക കോൺഫറൻസ് നടത്താൻ ലക്ഷദ്വീപ് ഭരണകൂടം. വ്യാഴാഴ്ച ന്യൂഡൽഹിയിലാണ് നിക്ഷേപക കോൺഫറൻസ്. മിനിക്കോയ്, കടമത്ത്, സുഹേലി ദ്വീപുകളിലെ പദ്ധതികളിലേക്കാണ് പൊതു, സ്വകാര്യ പങ്കാളിത്തത്തിൽ രൂപരേഖ തയാറാക്കൽ, നിർമാണം, സാമ്പത്തിക പിന്തുണ തുടങ്ങിയ കാര്യങ്ങൾക്ക് നിക്ഷേപകരെ ക്ഷണിക്കുന്നത്.
മിനിക്കോയിയിൽ 150, കടമത്ത് 110, സുഹേലി 110 എന്നിങ്ങനെയാണ് വില്ലകൾ നിർമിക്കുക. ക്ഷണിക്കപ്പെട്ട അതിഥികൾക്കാണ് കോൺഫറൻസിൽ പ്രവേശനം. അഡ്മിനിസ്ട്രേറ്ററുടെ ഉപദേഷ്ടാവ്, നിതി ആയോഗ് സി.ഇ.ഒ എന്നിവരും പങ്കെടുക്കുന്നുണ്ട്. ലക്ഷദ്വീപിെൻറ ഭൂപ്രകൃതിയും സാഹചര്യങ്ങളും പരിഗണിക്കാതെയുള്ള നിർമാണങ്ങൾക്കെതിരെ വ്യാപക വിമർശനമാണ് ഉയർന്നിരിക്കുന്നത്.
ബീച്ച് വില്ലകൾ നിർമിക്കാൻ ജൂലൈ 31ന് ടെൻഡർ ക്ഷണിച്ചിരുന്നു. തീരത്ത് ലക്ഷദ്വീപിലെ മത്സ്യത്തൊഴിലാളികൾ നിർമിച്ച ഷെഡുകൾ നിയമവിരുദ്ധമെന്നുകാട്ടി പൊളിച്ചുനീക്കിയ ലക്ഷദ്വീപ് ഭരണകൂടമാണ് വമ്പൻ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. കോർപറേറ്റ് ഗ്രൂപ്പുകൾക്ക് തീരം കൈയേറാനുള്ള അവസരമാണ് ഇതിലൂടെ ഒരുക്കുന്നതെന്ന വിമർശനം ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.