നായെ കാറിൽ കെട്ടിവലിച്ച സംഭവം: കാർ ഉടമക്ക് നോട്ടീസ്
text_fieldsകാക്കനാട്: തെരുവുനായെ കാറിൽ കെട്ടിവലിച്ച സംഭവത്തിൽ കാർ ഉടമക്കെതിരെ നടപടി ആരംഭിച്ചു. ഇതിെൻറ ഭാഗമായി കേസിൽ പ്രതിയായ കുന്നുകര ചാലാക്ക സ്വദേശി യൂസുഫിന് മോട്ടോർ വാഹന വകുപ്പ് കാരണംകാണിക്കൽ നോട്ടീസ് നൽകി. പറവൂർ ജോയൻറ് ആർ.ടി.ഒ ആണ് നോട്ടീസ് നൽകിയത്. ഈ ആഴ്ചതന്നെ വിശദീകരണം നൽകണം. വിശദീകരണം തൃപ്തികരമല്ലെങ്കിൽ നടപടിയെടുക്കുമെന്ന് വ്യക്തമാക്കിയാണ് നോട്ടീസ്.
കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു ഓടുന്ന കാറിെൻറ പിറകിൽ നായെ കെട്ടിയിട്ട ദൃശ്യങ്ങൾ പുറത്തുവന്നത്. ഡ്രൈവർക്കെതിരെ വ്യാപക ജനവികാരമുയർന്ന സാഹചര്യത്തിൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ വ്യക്തമാക്കിയിരുന്നു. തുടർന്ന് യൂസുഫിെൻറ വാഹനം പിടിച്ചെടുക്കുകയും ചെയ്തു. വിശദീകരണം കേട്ടശേഷം ലൈസൻസ് റദ്ദ് ചെയ്യുന്നതടക്കമുള്ള തുടർനടപടികൾ സ്വീകരിക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതർ വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.