ഗാർഹിക പീഡന, സ്ത്രീധന പ്രശ്നങ്ങൾ വർധിക്കുന്നു –വനിത കമീഷൻ
text_fieldsകൊച്ചി: ജില്ലയില്‍ ഗാര്‍ഹിക പീഡന, സ്ത്രീധന പ്രശ്നങ്ങള്‍ വർധിക്കുന്നതായി സംസ്ഥാന വനിത കമീഷന്. ഗാര്‍ഹിക പീഡനത്തില്‍നിന്ന് സ്ത്രീകള്‍ക്ക് സുരക്ഷ ലഭിക്കണമെങ്കില്‍ സ്വത്തില്‍ തുല്യഅവകാശം ഉറപ്പാക്കുന്ന നിയമനിർമാണം പ്രാബല്യത്തില്‍ വരണമെന്ന് മെഗാ അദാലത്തിനു നേതൃത്വം നൽകിയ കമീഷൻ അധ്യക്ഷ എം.സി. ജോസഫൈന് പറഞ്ഞു. സ്ത്രീധന ക്രയവിക്രയത്തില്‍ സ്ത്രീകള്‍ക്ക് നേരിട്ട് പങ്കില്ല, മാത്രമല്ല സ്ത്രീധനം നല്‍കുന്നതിെൻറ രേഖകളുമില്ല.
കേന്ദ്ര സര്‍ക്കാര്‍ പ്രോജക്ടിെൻറ ഭാഗമായി സാങ്കേതിക ജോലിക്ക് വേണ്ട സാഹചര്യങ്ങള്‍ ഇല്ല എന്ന് പരാതിപ്പെട്ടതിനെ തുടര്‍ന്ന് പ്രതികാരബുദ്ധിയോടെ സ്ഥലമാറ്റം നല്‍കിയതിനെതിരെ ലഭിച്ച പരാതിയില്‍ ഒരാഴ്ചക്കകം തിരികെ സ്ഥലംമാറ്റാന്‍ നിർദേശം നല്കി. ഒപ്പം സാമൂഹിക പ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കേണ്ട സാഹചര്യങ്ങളില്‍ വീഴ്ച വരുത്താതിരിക്കാന്‍ പരാതിക്കാരിക്ക് താക്കീത് നല്‍കുകയും ചെയ്തു. വയോജനങ്ങളുമായി ബന്ധപ്പെട്ട പരാതിയില്‍ എതിര്‍കക്ഷികള്‍ ഹാജരാകാത്തതിനാല്‍ അടുത്ത അദാലത്തില്‍ അവരെ വിളിപ്പിക്കാന്‍ പൊലീസിനു നിർദേശം നല്കി.
ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് പൊലീസ് പ്രൊട്ടക്ഷന്‍ ഓര്‍ഡര്‍ നടപ്പാക്കുന്നില്ല എന്ന പരാതിയില്‍ കോടതി അലക്ഷ്യത്തിനു പരാതി നല്‍കാനും ഈ കാര്യങ്ങള്‍ ഡി.വൈ.എസ്പിയെ ബോധ്യപ്പെടുത്താനും നിർദേശിച്ചു. പൊലീസ് ഉദ്യോഗസ്ഥന് എതിരെ ഗാര്‍ഹിക പീഡനത്തിന് പലതവണ പരാതി നല്‍കിയിട്ടും നടപടി എടുക്കുന്നില്ല എന്ന പരാതിയില്‍ ഇടുക്കി എസ്.പിവഴി അടുത്ത അദാലത്തില്‍ പൊലീസ് ഉദ്യോഗസ്ഥനെ വിളിപ്പിക്കും.
എറണാകുളം വൈ.എം.സി.എ ഹാളില്‍ സംഘടിപ്പിച്ച മെഗാ അദാലത്തില്‍ 12 പരാതികളില്‍ തീര്‍പ്പായി. നാലെണ്ണത്തിൽ പൊലീസ് റിപ്പോര്‍ട്ട് തേടും. 40 പരാതി അടുത്ത അദാലത്തിലേക്ക് മാറ്റി. ജില്ലയിലെ 56 പരാതിയാണ് പരിഗണിച്ചത്.
അധ്യക്ഷയെ കൂടാതെ അംഗം അഡ്വ. ഷിജി ശിവജി, ഡയറക്ടര്‍ വി.യു. കുര്യാക്കോസ് എന്നിവര്‍ പരാതികള്‍ കേട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.