ഓയോ ഹോട്ടലിെൻറ മറവിൽ വിദ്യാർഥികൾക്ക് മയക്കുമരുന്ന് വിൽപന: മൂന്ന് കോളജ് വിദ്യാർഥികൾ കൂടി അറസ്റ്റിൽ
text_fieldsകൊച്ചി: ഓയോ ഹോട്ടലിെൻറ മറവിൽ വിദ്യാർഥികൾക്ക് മയക്കുമരുന്ന് വിൽപന നടത്തിയ സംഭവത്തിൽ മൂന്ന് പേർകൂടി അറസ്റ്റിൽ.
പെരുമ്പാവൂർ കൂവപ്പടി മോളത്താൻ വീട്ടിൽ മുഹമ്മദ് യാസീൻ (20), പാലാരിവട്ടം പി.ജെ. ആൻറണി റോഡിൽ ജെ.എം ക്രസൻറ് ഫ്ലാറ്റിൽ താമസിക്കുന്ന ജോഫിൻ വർഗീസ്(19), ആലുവ എടത്തല എട്ടുകാട്ടിൽ വീട്ടിൽ അഫ്ത്താബ് ലിയാഖത്ത് (20) എന്നിവരെയാണ് എളമക്കര പൊലീസ് പിടികൂടിയത്.
ബംഗളൂരുവിൽനിന്ന് എം.ഡി.എം.എ വാങ്ങി ഇടപ്പള്ളിയിലെ ഓയോ ഹോംസിലെത്തിച്ചായിരുന്നു വിൽപന നടത്താനിരുന്നത്.
മാർച്ച് രണ്ടിന് നടന്ന സംഭവത്തിൽ ബംഗളൂരുവിൽ ഇവർക്ക് മയക്കുമരുന്ന് നൽകിയ നൈജീരിയൻ പൗരൻ അമചുകു ഒകേകെ, ആലുവ സ്വദേശിയായ കാഞ്ഞിരത്തിങ്കൽ മുഹമ്മദ് ഷിഫാസ്, അഹമ്മദ് യാസിൻ, മുഹമ്മദ് ഷഹാദ് എന്നിവർ പിടിയിലായിരുന്നു. ഷിഫാസിനുവേണ്ടിയായിരുന്നു മയക്കുമരുന്ന് എത്തിച്ചത്. കൂടുതൽ പേർ പിടിയിലാകാനുണ്ട്. എല്ലാ പ്രതികളും കോളജ് വിദ്യാർഥികളാണെന്ന് പൊലീസ് പറഞ്ഞു.
കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. എ.സി.പി കെ.എം. ജിജി മോെൻറ നേതൃത്വത്തിൽ പനങ്ങാട് എസ്.എച്ച്.ഒ എ. അനന്തലാൽ, ഡാൻസാഫ്, എസ്.ഐ ജോസഫ് സാജൻ, പനങ്ങാട്, എളമക്കര എസ്.ഐമാരായ റിജിൻ എം. തോമസ്, ബിബിൻ, സൈബർ െസൽ എസ്.ഐ സന്തോഷ്, സ്പെഷൽ സ്ക്വാഡ് എസ്.ഐമാരായ ജോസി, മധു, അബ്ദുൽ നാസർ, അനിൽകുമാർ, ജിജേഷ്, യൂസുഫ്, സുധീർ ബാബു തുടങ്ങിയവരാണ് പ്രതികളെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.