വിദ്യാര്‍ഥികൾക്ക് മയക്കുമരുന്ന് വിൽപന: ഒരാൾകൂടി പിടിയിൽ
text_fieldsകൊച്ചി: കോളജ് വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപന നടത്തിയ ഒരാള്‍കൂടി പൊലീസ് പിടിയില്‍. കുന്നത്തുനാട് വെങ്ങോല സ്വദേശി മുഹമ്മദ് ഇന്‍സാമിനെയാണ്(19) കൊച്ചി സിറ്റി പൊലീസ് അറസ്റ്റ് ചെയ്തത്.
കേസുമായി ബന്ധപ്പെട്ട് പെരുമ്പാവൂര്‍ കൂവപ്പടി സ്വദേശി മുഹമ്മദ് യാസീന്‍, പാലാരിവട്ടം സ്വദേശി ജോഫിന്‍ വര്‍ഗീസ്, ആലുവ എടത്തല സ്വദേശി അഫ്താബ് ലിയാഖത്ത് എന്നിവരെ നേരത്തേ പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് മുഹമ്മദ് ഇന്സാമിനെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചതെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞ മാര്‍ച്ച് രണ്ടിനായിരുന്നു കേസിനാസ്പദമായ സംഭവം. ഇടപ്പള്ളി രണദിവെ റോഡില്‍ ഒയോ ഹോംസ് വാടകക്കെടുത്തിരുന്ന കെട്ടിടത്തില്‍ രണ്ടുപേര്‍ മയക്കുമരുന്നുമായി താമസിക്കുന്നുണ്ടെന്നറിഞ്ഞ് പരിശോധന നടത്തുകയും ആലുവ സ്വദേശികളായ അഹമ്മദ് യാസിന്, മുഹമ്മദ് ഷഹാദ് എന്നിവരുടെ പക്കല്‍നിന്നും 21 ഗ്രാം എം.ഡി.എം.എ പിടിച്ചെടുക്കുകയും ചെയ്തിരുന്നു.
ആലുവ കമ്പനിപ്പടി സ്വദേശി മുഹമ്മദ് ഷിഫാസിനുവേണ്ടി ബംഗളൂരുവിലുള്ള സുഹൃത്ത് റിയാസ് വഴിയാണ് മയക്കുമരുന്ന് വാങ്ങിയതെന്നുമായിരുന്നു പ്രതികൾ പൊലീസിനോട് പറഞ്ഞത്. ബംഗളൂരുവില്‍ പഠിക്കുന്ന റിയാസ് നൈജീരിയന്‍ സ്വദേശിയായ അമാംചുകു ഉമെഹില് നിന്നാണ് മയക്കുമരുന്ന് വാങ്ങിയത്. തുടര്‍ന്ന് റിയാസ് പൊലീസ് കീഴടങ്ങിയിരുന്നു.
അന്വേഷണത്തിെൻറ ഭാഗമായി കഴിഞ്ഞ 11ന് എളമക്കര പോലീസ് നൈജീരിയന്‍ സ്വദേശി അമാംചുകു ഉമെഹിനെ പിടികൂടിയിരുന്നു. കേസില്‍ അന്വേഷണം നടന്നു വരികയാണ്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കേസുമായി ബന്ധപ്പെട്ടുള്ളവരെല്ലാം കോളജ് വിദ്യാർഥികളാണ്.
അറസ്റ്റിലായ നൈജീരിയക്കാരന് ഗോവയില്‍ സമാനതരത്തിലുള്ള കേസുകളുണ്ടെന്നും ഇതുവരെ നടത്തിയ അന്വേഷണത്തില്‍ വിദ്യാര്‍ഥികളടങ്ങിയ അന്തര്‍സംസ്ഥാന ബന്ധമുള്ള വന്‍ റാക്കറ്റ് ഇതിന് പിന്നിലുണ്ടെന്നും പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.