സദസ്സ് ഒന്നടങ്കം പറഞ്ഞു; ‘ഇതായിരുന്നു ഞങ്ങൾ ആഗ്രഹിച്ചത് ’
text_fieldsകൊച്ചി: മാധ്യമം എജുകഫേയിൽ പങ്കെടുത്ത് പുറത്തിറങ്ങിയ വിദ്യാർഥികളും രക്ഷിതാക്കളും ഒരേ സ്വരത്തിൽ പറഞ്ഞു... ‘‘ഇതായിരുന്നു ഞങ്ങൾ ആഗ്രഹിച്ചത്’’. എന്ത് പഠിക്കണം, എവിടെ പഠിക്കണം എന്ന് തുടങ്ങി നിരവധി സംശയങ്ങളുമായി എത്തിയവർക്ക് കൃത്യമായി മാർഗനിർദേശം നൽകിയാണ് കേരളത്തിലെ ഏറ്റവും വലിയ വിദ്യാഭ്യാസമേളയായ മാധ്യമം എജുകഫേ കലൂർ അന്താരാഷ്ട്ര സ്റ്റേഡിയം ഗ്രൗണ്ടിൽ സമാപിച്ചത്. രണ്ടാം ദിനവും മുൻകൂട്ടി അറിയിച്ചതിലും മണിക്കൂറുകൾക്കു മുമ്പേതന്നെ വിദ്യാർഥികൾ രജിസ്ട്രേഷന് എത്തിയിരുന്നു. ഓരോ സെഷനുകളും തിങ്ങിനിറഞ്ഞ സദസ്സുകളോടെയാണ് പൂർത്തിയാക്കിയത്.
വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും തിങ്ങിനിറഞ്ഞ കൂട്ടത്തിലു മുന്നിലാണ് രാവിലെ ഗ്രാൻഡ് മാസ്റ്റർ ജി.എസ്. പ്രദീപ് സെഷൻ ആരംഭിച്ചത്. അഭിരുചികൾക്ക് അനുസരിച്ച് കോഴ്സുകൾ തെരഞ്ഞെടുക്കുന്നതിന് സഹായം നൽകി വിദ്യാഭ്യാസ സ്റ്റാളുകൾ പരിപാടിയുടെ മുഴുനീളസമയം സജീവമായിരുന്നു. അഡ്മിഷന് വേണ്ട എല്ലാ കാര്യങ്ങളും മനസ്സിലാക്കിയാണ് വിദ്യാർഥികളും രക്ഷിതാക്കളും മടങ്ങിയത്. പ്രഫഷനൽ മികവോടെയുള്ള സംഘാടനം അതിഥികളുടെ ഉൾപ്പെടെ ഏവരുടെയും പ്രശംസക്ക് അർഹമാക്കി.
രാജ്യത്തിനകത്തെയും പുറത്തെയും മികവുറ്റ സ്ഥാപനങ്ങൾ മാത്രമാണ് വിദ്യാഭ്യാസ സ്റ്റാളുകളിൽ ഉണ്ടായിരുന്നത്. വിദ്യാഭ്യാസത്തിൽ മാത്രമല്ല, ജീവിതത്തിലുടനീളം വിജയിക്കാനുള്ള വഴികളാണ് എജുകഫേ തുറന്ന് നൽകിയതെന്ന് വിദ്യാർഥിയുടെ കമന്റ്. കരിയർ തെരഞ്ഞെടുക്കാൻ ഉപദേശങ്ങൾ തേടുമ്പോൾ വ്യാജന്മാരുടെ കുരുക്കിൽ അകപ്പെടുന്ന സംഭവങ്ങൾ നിരവധിയാണ്. എന്നാൽ, അത്തരം തട്ടിപ്പുകാരിൽനിന്ന് രക്ഷപ്പെടാൻ എജുകഫേ ഏറെ പ്രയോജനകരമാണെന്നായിരുന്നു ഒരു രക്ഷിതാവിന്റെ അഭിപ്രായം.
ഉപരിപഠനത്തിലെ സാധ്യതകൾ വ്യക്തമായി തിരിച്ചറിഞ്ഞ് വിദ്യാർഥികൾക്ക് കൃത്യമായ മാർഗനിർദേശം ലഭിക്കാൻ പരിപാടി ഉപയോഗപ്പെട്ടുവെന്നും അവർ പറയുന്നു.
നിരവധി പ്രമുഖരാണ് ഇന്നും എത്തിയത്. വിജയ രഹസ്യത്തെക്കുറിച്ച് മെന്റലിസ്റ്റ് ആദി സംസാരിച്ചത് ആവേശത്തോടെയാണ് സദസ്സ് ശ്രവിച്ചത്. ചാറ്റ് ജി.പി.ടി അടക്കമുള്ള പുത്തൻ കോഴ്സുകളെ പരിചയപ്പെടുത്താൻ പ്രമുഖ ടെക് വിദഗ്ധൻ ഉമർ അബ്ദുസ്സലാം, പരാജയത്തിന്റെ പ്രയോജനം എന്ന വിഷയത്തിൽ ഡോ. ജെ.പിഎസ് ക്ലാസസ് മാനേജിങ് ഡയറക്ടർ ഡോ. ജിബിൻ ലാൽ ശ്രീനിവാസൻ, വിദ്യാഭ്യാസ രംഗത്തെ പുത്തൻ പ്രതീക്ഷകൾ എന്ന വിഷയത്തിൽ നിഷ് പ്രതിനിധി എം.എസ്. ഫൈസൽ ഖാൻ തുടങ്ങിയവർ സംസാരിച്ചു. വിജയത്തിലേക്കുള്ള പാത എന്ന വിഷയത്തിൽ ‘സിജി’ പ്രതിനിധികൾ നയിച്ച കരിയർ ചാറ്റ്, ടോപ്പേഴ്സ് ടോക്, പ്രവേശന പരീക്ഷകളെ കുറിച്ചുള്ള സെഷൻ എന്നിവക്കെല്ലാം നിറഞ്ഞ സദസ്സായിരുന്നു. രണ്ടുദിവസം നീണ്ട വിദ്യാഭ്യാസ ഉത്സവത്തിനാണ് കൊച്ചിയിൽ ചൊവ്വാഴ്ച തിരശ്ശീല വീണത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.