താരങ്ങളുടെ ടോപ്പേഴ്സ് ടോക്
text_fieldsകൊച്ചി: വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച യുവപ്രതിഭകളായ ഏഴുപേരാണ് ടോപ്പേഴ്സ് ടോക് സെഷനിൽ പങ്കെടുത്തത്. കായികം, വിദ്യാഭ്യാസം, നിയമം, സംഗീതം തുടങ്ങി വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരായിരുന്നു അവരെല്ലാം.
റോളർ സ്കേറ്റിങ്ങിൽ ലോകചാമ്പ്യനും ദേശീയ ഗെയിംസിലടക്കം നിരവധി ദേശീയ അന്താരാഷ്ട്ര മത്സരങ്ങളിൽ നേട്ടം കൈവരിക്കുകയും ചെയ്ത അഭിജിത് അമൽ രാജ്, എം.ജി യൂനിവേഴ്സിറ്റിയിൽനിന്ന് നിയമബിരുദത്തിൽ മൂന്നാംറാങ്ക് നേടിയ പാർവതി ശ്രീകുമാർ, അസ്ട്രോ ഫിസിക്സിൽ പിഎച്ച്.ഡി നേടി തുടർഗവേഷണത്തിന് ചിലിയിലേക്ക് പോകാനൊരുങ്ങുന്ന ശിൽപ ശശികുമാർ, എ.സി.സി.എ സെഷനുകളിൽ ഒന്നാം റാങ്ക് നേടിയ ആദിത്യ കൃഷ്ണ, എം.ജി യൂനിവേഴ്സിറ്റിയിൽനിന്ന് പഞ്ചവത്സര എൽഎൽ.ബിയിൽ ഒന്നാം റാങ്ക് നേടിയ ഗംഗ മേനോൻ, ഗായികയും മഹാരാജാസ് കോളജിലെ പൊളിറ്റിക്കൽ സയൻസ് വിദ്യാർഥിയുമായ ദാനാ റാസിഖ്, ഏറ്റവും പ്രായം കുറഞ്ഞ മോട്ടിവേഷൻ സ്പീക്കറും അവതാരകയുമായ ഫാത്തിമ മിൻഹ എന്നിവരാണ് ടോപ്പേഴ്സ ടോക് സെഷനിൽ പങ്കെടുത്തത്. തങ്ങളുടെ പാഷൻ തിരിച്ചറിഞ്ഞ നിമിഷം, അതിലേക്ക് എങ്ങനെയെത്തി തുടങ്ങിയ കഥകൾ സദസ്സിന് പ്രചോദനമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.