യുവാക്കളെ വെട്ടിപ്പരിക്കേല്പിച്ച എട്ടംഗ കഞ്ചാവ് മാഫിയ പിടിയിൽ
text_fieldsഅങ്കമാലി: യുവാക്കളെ വെട്ടിപ്പരിക്കേല്പിച്ചശേഷം മുങ്ങിയ കഞ്ചാവ്-മാഫിയ സംഘത്തിെല എട്ടുപേര്‍ പിടിയില്‍.
ഞായറാഴ്ച അര്‍ധരാത്രി അങ്കമാലി പുളിയനം ഐക്കാട്ടുകടവില് മാഞ്ഞാലിത്തോടിനടുത്ത് കേന്ദ്രീകരിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഘത്തിലെ അങ്കമാലി പീച്ചാനിക്കാട് സ്വദേശികളായ വടക്കന്‍ വീട്ടില്‍ അന്സന് (23), പാലിക്കുടത്തില്‍ വീട്ടില്‍ ഏലിയാസ് (24), കരിയാട്ട് പറമ്പില്‍ വീട്ടില്‍ വൈഷ്ണവ് (23), പാറക്കടവ് കുന്നപ്പിള്ളിശ്ശേരി സ്വദേശികളായ തലേക്കുളം വീട്ടില്‍ കൃഷ്ണപ്രസാദ് (23), കുരിശിങ്കല്‍ വീട്ടില്‍ മാര്ട്ടിന് (23), അപ്പത്തില്‍ വീട്ടില്‍ മിഥുന് (24), എളവൂര്‍ വട്ടത്തേരില്‍ വീട്ടില്‍ ശ്രീജിത്ത് (23), പുളിയനം തേലപ്പിള്ളി വീട്ടില്‍ ടോണി (24) എന്നിവരാണ് പിടിയിലായത്. ഒന്നാം പ്രതി അഭിജിത്തിനെ സംഭവദിവസംതന്നെ പിടികൂടിയിരുന്നു. അടിപിടി, പിടിച്ചുപറി, ലഹരിമരുന്നുപയോഗം തുടങ്ങി നിരവധി കേസുകളില്‍ ഉള്‍പ്പെട്ടവരാണ് ഇവരെന്ന് പൊലീസ് പറഞ്ഞു.
മാഞ്ഞാലിത്തോടിന് സമാന്തരമായ ബണ്ടിലും പരിസരങ്ങളിലും പതിവായി കേന്ദ്രീകരിക്കാറുള്ളവരാണ് സംഘം. ഉത്രാടനാളില്‍ രാത്രി ഐക്കാട്ടുകടവ് ഭാഗത്ത് കേന്ദ്രീകരിച്ച ഇവർ മദ്യലഹരിയില്‍ ബഹളംവെക്കുകയും സമീപവാസികള്‍ക്ക് ശല്യമുണ്ടാക്കുകയും ചെയ്തു. ഇത് രൂക്ഷമായപ്പോള്‍ സമീപവാസികളായ യുവാക്കള്‍ ചോദ്യം ചെയ്തു. അതോടെ വടിവാള്‍ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. യുവാക്കള്‍ ചെറുത്തതോടെ സംഘം തലങ്ങും വിലങ്ങും വെട്ടുകയായിരുന്നു. മണിക്കൂറുകള്‍ക്കകം മുഖ്യസൂത്രധാരനായ അഭിജിത്ത് പൊലീസ് പിടിയിലായി. ഇയാളെ ചോദ്യംചെയ്തതോടെ മറ്റുള്ളവർ ഇടുക്കി മുള്ളരിങ്ങാട് ഭാഗത്തേക്കാണ് കടന്നുകളഞ്ഞതെന്ന് അറിഞ്ഞു.
റൂറല്‍ എസ്.പി കെ. കാര്‍ത്തികിെൻറ നിര്‍ദേശത്തെത്തുടര്‍ന്ന് രൂപവത്കരിച്ച പ്രേത്യക അന്വേഷണസംഘം മുള്ളരിങ്ങാട് ഭാഗത്തെ ലോഡ്ജില്‍നിന്നാണ് പ്രതികളെ പിടികൂടിയത്. പ്രതികളില്‍ ടോണി അങ്കമാലി സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽപെട്ട ആളാണ്.
ആലുവ ഡിവൈ.എസ്.പി ജി. വേണു, അങ്കമാലി എസ്.എച്ച്.ഒ സോണി മത്തായി, പ്രിന്‍സിപ്പല്‍ എസ്.ഐ ടി.എം. സൂഫി, എസ്.ഐ കെ.ആര്. അജേഷ്, എ.എസ്.ഐ പി.വി. ജോര്‍ജ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ റോണി അഗസ്റ്റിന്, വി.എം. അലി എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.