ആയിരമല്ല പതിനായിരമല്ല... കുതിച്ചുയരും പ്രചാരണ ചെലവ്
text_fieldsകൊച്ചി: 'ലക്ഷം ലക്ഷം പിന്നാലെ...' എന്ന് മുദ്രാവാക്യംവിളി ഉയരണമെങ്കിൽ ലക്ഷങ്ങൾതന്നെ പൊടിക്കേണ്ടി വരുമെന്നാണ് തെരഞ്ഞെടുപ്പ് ആരവം ഉയരുേമ്പാൾ അണിയറയിലെ മുറുമുറുപ്പ്.
പണം മുടക്കാൻ പാങ്ങുള്ളവരെ നോക്കിയാണ് സ്ഥാനാർഥിനിർണയം തന്നെ. വനിത, എസ്.ടി സംവരണ വാർഡുകളിൽ പ്രചാരണ ചെലവ് തന്നാൽ മാത്രമേ സ്ഥാനാർഥിയാകൂവെന്ന് പാർട്ടികേളാട് മുഖംനോക്കാതെ പറയുന്നവരും കുറവല്ല.
പഞ്ചായത്ത് വാർഡിലേക്ക് മത്സരിക്കുന്നയാൾക്ക് 25,000 രൂപ, േബ്ലാക്ക് പഞ്ചായത്ത്/ മുനിസിപ്പൽ കൗൺസിലിലേക്ക് 75,000 രൂപ, ജില്ല പഞ്ചായത്ത്/കോർപറേഷൻ ഒന്നര ലക്ഷം എന്നിങ്ങനെയാണ് പരമാവധി ചെലവഴിക്കാവുന്ന തുക.
'പാട്ടിലാക്കാൻ' പണം മുടക്കണം
ഒരു പ്രചാരണ പാട്ട് ഉണ്ടാക്കാൻ 1500 രൂപയാണ് ചെലവ്. പ്രചാരണത്തിെൻറ ഓരോ ഘട്ടത്തിലും അനുയോജ്യമായ പാട്ടുവേണം. കുറഞ്ഞത് മൂന്നുപാട്ടെങ്കിലും വേണമെന്നാണ് കണക്ക്. വിജയിച്ചാൽ ഇറക്കേണ്ട പാട്ടുവരെ മുൻകൂട്ടി റെക്കോഡ് ചെയ്യിക്കുന്ന സ്ഥാനാർഥികൾ ഉണ്ട്. ഒരുസ്ഥാനാർഥി ഒമ്പത് പാട്ടുകൾതന്നെ ഈയിടെ ഓർഡർ ചെയ്തിട്ടുണ്ടെന്ന് ജില്ലയിലെ ഒരു സ്റ്റുഡിയോ ഉടമ പറഞ്ഞു.
സ്ഥാനാർഥിയുടെ വിഡിയോ പ്രചാരണത്തിനായും ഇക്കുറി കാശേറെ മുടക്കണം. പ്രധാനമായും വാട്സ്ആപ് ഗ്രൂപ്പിലൂടെ പ്രചരിപ്പിക്കുന്നതാണ് ഹ്രസ്വവിഡിയോകൾ. മൂന്നുമിനിട്ട് വിഡിയോ രണ്ടെണ്ണം 3000 രൂപക്കാണ് ചെയ്യുന്നതെന്ന് മേഖലയുമായി ബന്ധപ്പെട്ടവർ അറിയിച്ചു. എം.പി-4 ഫോർമാറ്റിലാണ് വിഡിയോ നിർമാണം.
പോസ്റ്റർ, ഫ്ലക്സ് ചെലവും ഏറെ
കോവിഡ് കാലത്തിനുശേഷം തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തോടെയാണ് പോസ്റ്റർ, ഫ്ലക്സ് പ്രിൻറിങ് പ്രസുകൾ ഉണരുന്നത്. ഫ്ലക്സ് നിരോധനത്തോടെ േക്ലാത്ത് പ്രിൻറിങ്ങാണ് കൂടുതലും നടക്കുന്നത്. സ്ക്വയർ ഫീറ്റിന് 12 രൂപ മുതലാണ് ചെലവ്. വിനിയലിൽ പ്രിൻറ് ചെയ്യുന്നതിലും ചെലവ് ഇതിലും കൂടും. ഫ്ലക്സ് പ്രിൻറിങ്ങിന് സ്ക്വയർഫീറ്റിന് 8-9 രൂപ ചെലവുവരും. പഞ്ചായത്ത് വാർഡിൽ കുറഞ്ഞത് 250 ബോർഡെങ്കിലും വേണം ശ്രദ്ധ പിടിച്ചുപറ്റാൻ.
അനുയായി വൃന്ദത്തിന് ചെലവ് വേറെ
മുന്നണിസ്ഥാനാർഥിയോ സ്വതന്ത്ര്യനോ ആയി മത്സരിച്ചാലുംശരി, വീടുകയറാൻ അനുയായി വൃന്ദത്തിന് കാശൊത്തിരി ചെലവാകും. ഭക്ഷണം, വെള്ളം തുടങ്ങിയവക്കെല്ലാം സ്ഥാനാർഥിയുടെ കീശയാണ് ചോരുക. പ്രചാരണ കമ്മിറ്റി ഓഫിസിൽ ഇരിക്കാനും ആളുവേണം. പാർട്ടി സ്ഥാനാർഥികൾക്ക് ഊഴമനുസരിച്ച് പ്രചാരണ ചുമതല നൽകും.
കൃത്യമായ ചെലവുകൾ എഴുതിവെക്കാനും ആളുവേണം. ആെളണ്ണം കണക്കുകൂട്ടി പ്രതിദിനം ഒരാൾക്ക് 1000 രൂപ തോതിൽ ഇറക്കിയാലാണ് സ്ഥാനാർഥിക്ക് ഒപ്പം ആളുണ്ടെന്ന 'ഫീൽ' കിട്ടൂ. തെരഞ്ഞെടുപ്പുദിനം വരെ 20 ദിവസമെങ്കിലും ഇങ്ങനെ നീങ്ങണമെങ്കിൽ തുക കാര്യമായി ഇറക്കേണ്ടിവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.