അസമിലും ബംഗാളിലും തെരഞ്ഞെടുപ്പ്: തൊഴിലാളികൾ മടങ്ങുന്നു; നിർമാണമേഖലയിൽ പ്രതിസന്ധി
text_fieldsമൂവാറ്റുപുഴ: അന്തർസംസ്ഥാന തൊഴിലാളികൾ വോട്ട് ചെയ്യാൻ നാടുകളിലേക്ക് മടങ്ങിയതോടെ ജില്ലയുടെ കിഴക്കൻ മേഖലകളിലെ വിവിധ തൊഴിലിടങ്ങളിൽ പ്രതിസന്ധി രൂക്ഷമായി. അസമിലും ബംഗാളിലും തെരഞ്ഞെടുപ്പ് അടുത്തതോടെയാണ് ഇവർ കൂട്ടത്തോടെ മടങ്ങിയത്. ഇത് വിവിധ കാർഷിക, തൊഴിൽ മേഖലകളെ ബാധിച്ചു.
കഴിഞ്ഞ ദിവസങ്ങളിൽ മാത്രം മൂവാറ്റുപുഴയിൽ നിന്ന് നിരവധിപേരാണ് സ്വന്തം സംസ്ഥാനങ്ങളിലേക്ക് പോയത്. മൂവാറ്റുപുഴ, കോതമംഗലം, പെരുമ്പാവൂർ, കൂത്താട്ടുകുളം, പിറവം എന്നിവിടങ്ങളിൽനിന്ന് മാത്രം ഒരാഴ്ചക്കിടെ നൂറുകണക്കിന് തൊഴിലാളികളാണ് പോയത്. ബംഗാളിൽ ഭരണംപിടിക്കാൻ ബി.ജെ.പിയും നിലനിർത്താൻ ടി.എം.സിയും ശക്തമായ നീക്കം നടത്തുകയാണ്.
അസമിലും ശക്തമായ മത്സരമാണ് നടക്കുന്നത്. കേരളത്തിലുള്ള അസം, ബംഗാൾ സ്വദേശികളെ നാട്ടിലേക്ക് വരുത്തി വോട്ട് ചെയ്യിക്കാൻ ശക്തമായ പ്രചാരണമാണ് നടക്കുന്നത്.
പ്ലൈവുഡ്, പൈനാപ്പിൾ, റബർ, നെൽകൃഷി എന്നിവക്കും തൊഴിലാളിക്ഷാമം രൂക്ഷമാകുമെന്നാണ് വിലയിരുത്തൽ. റമദാനടക്കം മുന്നിൽകണ്ട് കൃഷിയിറക്കിയ നൂറുകണക്കിന് പൈനാപ്പിൾ തോട്ടങ്ങൾ കിഴക്കൻ മേഖലയിലുണ്ട്. തൊഴിലാളികളുടെ മടക്കം പൈനാപ്പിൾ തോട്ടങ്ങളിൽ വിളവെടുപ്പിനെ ബാധിക്കുമെന്നും കർഷകർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.