നാലേക്കർ സ്വകാര്യ ഭൂമി വനംവകുപ്പിന് നൽകാനൊരുങ്ങി പരിസ്ഥിതി സംഘടനകൾ
text_fieldsകൊച്ചി: വനം, പരിസ്ഥിതി, മൃഗക്ഷേമ സംഘടനകളായ വോയ്സ് ഫോർ ഏഷ്യൻ എലഫൻറ്സ് സൊസൈറ്റിയും (വി.എഫ്.എ.ഇ.എസ്) നേച്ചർ മേറ്റ്സ് നേച്ചർ ക്ലബും(എൻ.എം.എൻ.സി) ചേർന്ന് നാലേക്കർ സ്വകാര്യഭൂമി ഏറ്റെടുത്ത് വനംവകുപ്പിന് കൈമാറുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. നിലമ്പൂർ സൗത്ത് ഫോറസ്റ്റ് ഡിവിഷനിലെ നെടുങ്കയം വനത്തോട് ചേർന്ന സ്ഥലമാണ് കൈമാറുന്നത്. ഇവിടെ കാട്ടാനകൾക്ക് സുരക്ഷിത വാസസ്ഥലവും മറ്റ് വന്യമൃഗങ്ങൾക്ക് മനുഷ്യരുടെ ശല്യമില്ലാതെ ജീവിക്കാനുള്ള ആവാസവ്യവസ്ഥയും ഒരുക്കും. ഈ സ്ഥലം നിലമ്പൂർ എലഫന്‍റെ് റിസർവിന്‍റെ ഭാഗമായിമാറും. ഇതിനായി അപേക്ഷ നൽകാനൊരുങ്ങുകയാണ് ഇരു സംഘടനകളും. കേരള വനനിയമം 1961 അനുസരിച്ചാണ് ഈ നീക്കം.
വനനശീകരണം സംഭവിച്ചയിടങ്ങളിൽ സ്വാഭാവിക പരിസ്ഥിതി വീണ്ടെടുത്ത് വനം പുനഃസ്ഥാപിക്കാനുള്ള സർക്കാറിന്‍റെ ശ്രമങ്ങൾക്ക് പിന്തുണ നൽകുന്നതിനാണ് ഇത്തരത്തിലൊരു തീരുമാനമെന്ന് വി.എഫ്.എ.ഇ.എസ് സ്ഥാപക സംഗീത അയ്യർ, പാലക്കാട് വനംവകുപ്പ് ചീഫ് കൺസർവേറ്റർ കെ. വിജയാനന്ദൻ, നിലമ്പൂർ ഡി.എഫ്.ഒ പ്രവീൺ എന്നിവർ വാർത്തസമ്മേളനത്തിൽപങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.