മഴ, വെള്ളപ്പൊക്കം പഞ്ചായത്തുകളോട് ഒരുങ്ങാൻ കലക്ടറുടെ നിർദേശം
text_fieldsകൊച്ചി: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പ്രതിരോധപ്രവർത്തനങ്ങൾ പുരോഗമിക്കുമ്പോൾ മഴകൂടി എത്തുന്നതോടെ വെള്ളപ്പൊക്ക ഭീഷണി മുന്നിൽക്കണ്ട് പ്രവർത്തിക്കാൻ തദ്ദേശ സ്ഥാപനങ്ങളോട് കലക്ടർ എസ്. സുഹാസ് നിർദേശിച്ചു. കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന ദുരന്തനിവാരണ അതോറിറ്റി ജില്ലയിലെ കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾ വിലയിരുത്തി..
വെള്ളപ്പൊക്കമുണ്ടായാൽ ക്യാമ്പുകൾ ക്രമീകരിക്കേണ്ടതുമായി ബന്ധപ്പെട്ട മുന്നൊരുക്കം നടത്തേണ്ടതുണ്ട്. വെള്ളപ്പൊക്ക സാധ്യതപ്രദേശങ്ങളിെല സി. എഫ്.എൽ.ടി.സികൾ സുരക്ഷിതകേന്ദ്രങ്ങളിലേക്ക് മാറ്റാനും നടപടി സ്വീകരിക്കണം.
ആക്ടീവ് കേസുകൾ കൂടുതലുള്ള പഞ്ചായത്തുകളിൽ കർശന നിയന്ത്രണങ്ങൾ നടപ്പാക്കിവരുകയാണ്. ബി.പി.സി.എല്ലിൽ ആരംഭിക്കുന്ന കോവിഡ് ചികിത്സകേന്ദ്രം ഉടൻ പ്രവർത്തനസജ്ജമാകും. 1000, 500 വീതം ഓക്സിജൻ ബെഡുകളാണ് ഇവിടെ സജ്ജമാകുന്നത്. ഇവയുടെ പ്രവർത്തനം കൈകാര്യം ചെയ്യുന്നതിന് രണ്ട് കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്.
വാർഡുതല ദ്രുതകർമസേനയുടെ പ്രവർത്തനം കൂടുതൽ ശക്തമാക്കിയാലേ കോവിഡ് വ്യാപനം ചെറുക്കാനാകൂ എന്ന് യോഗം വിലയിരുത്തി. കൂടുതൽ അംഗങ്ങളെ ചേർത്ത് പ്രവർത്തനം ശക്തമാക്കും.
ആരോഗ്യം, െപാലീസ്, റവന്യൂ, പഞ്ചായത്ത് വകുപ്പുകളുടെ നേതൃത്വത്തിെല ഇൻസിഡെൻസ് റെസ്പോൺസ് സിസ്റ്റം ദ്രുതകർമസേനയുടെ പ്രവർത്തനം നിരീക്ഷിക്കും. സെക്ടറൽ മജിസ്ട്രേറ്റുമാർ അവരവരുടെ പരിധിയിൽ നടക്കുന്ന വിവാഹം, മരണംപോലുള്ള ചടങ്ങുകൾ പരിശോധിച്ച് കോവിഡ് പ്രോട്ടോകോൾ പാലനം ഉറപ്പാക്കും.
കോവിഡ് ബാധിതരാകുന്ന ജയിലുകളിലെ പ്രതികൾക്ക് ജയിലുകളിൽതന്നെ ചികിത്സ ഉറപ്പാക്കും. സ്ഥിരം ആംബുലൻസ് സംവിധാനം ഏർപ്പെടുത്തും. ടെലി മെഡിസിൻ, ഓൺ കാൾ മെഡിസിൻ എന്നിവയും ലഭ്യമാക്കും. കോവിഡ് പോസിറ്റിവാകുന്ന റിമാൻഡ് പ്രതികളെ കളമശ്ശേരി നുവാൽസിൽ സജ്ജമാക്കുന്ന എഫ്.എൽ.ടി.സിയിലേക്ക് മാറ്റും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.