Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഎറണാകുളത്തി​െൻറ തൊണ്ട...

എറണാകുളത്തി​െൻറ തൊണ്ട വരളുന്നു; ജില്ലയുടെ 45 ശതമാനം പ്രദേശങ്ങളിലും കുടിവെള്ള ക്ഷാമം

text_fields
bookmark_border
Drinking water shortage
cancel
camera_alt

ഗോ​ശ്രീ പാ​ല​ത്തി​ന​ടി​യി​ൽ ത​മ്പ​ടി​ച്ച അ​ന്ത​ർ​സം​സ്ഥാ​ന​ക്കാ​ർ കു​ടി​വെ​ള്ളം ശേ​ഖ​രി​ക്കാൻ പോ​കു​ന്നു

കോടികൾ മുടക്കിയിട്ടും...
ന​ട​പ്പാ​ക്കി​ക്കൊ​ണ്ടി​രി​ക്കു​ന്ന​തും ന​ട​പ്പാ​ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന​തു​മാ​യ നി​ര​വ​ധി കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ൾ ജി​ല്ല​ക്കു​ണ്ട്. മൂ​വാ​റ്റു​പു​ഴ നി​യ​മ​സ​ഭ മ​ണ്ഡ​ല​ത്തി​ൽ 2016ൽ ​ആ​വി​ഷ്ക​രി​ച്ച ന​ബാ​ർ​ഡ് സ​ഹാ​യ​ത്തോ​ടെ​യു​ള്ള റൂ​റ​ൽ വാ​ട്ട​ർ സ​പ്ലൈ പ​ദ്ധ​തി​യാ​ണ് അ​തി​ലൊ​ന്ന്. പ്ലാ​ൻ വ​ർ​ക്​​സ്​ പ്ര​കാ​രം കൊ​ച്ചി സി​റ്റി​യി​ലും സ​മീ​പ​ങ്ങ​ളി​ലേ​ക്കു​മാ​യി ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​ക​ൾ (2019-20), (2021-22), മ​ര​ട് പ​ഞ്ചാ​യ​ത്തി​ലെ കു​ടി​വെ​ള്ള​ക്ഷാ​മം പ​രി​ഹ​രി​ക്കാ​നു​ള്ള വി​വി​ധ പ​ദ്ധ​തി​ക​ൾ (2017-18) എ​ന്നി​വ​യും ആ​വി​ഷ്ക​രി​ച്ചി​ട്ടു​ണ്ട്. റീ​ബി​ൽ​ഡ് കേ​ര​ള പ്ര​കാ​രം 21 കോ​ടി​യു​ടെ ജ​നു​റം പ്രോ​ജ​ക്ട് ജി​ല്ല​ക്കാ​യു​ണ്ട്. കി​ഫ്ബി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി അ​ങ്ക​മാ​ലി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ ജ​ല​വി​ത​ര​ണ​ത്തി​നാ​യി 115.93 കോ​ടി​യു​ടെ പ​ദ്ധ​തി, വ​രാ​പ്പു​ഴ പ​ഞ്ചാ​യ​ത്തി​ലെ കു​ടി​വെ​ള്ള വി​ത​ര​ണ​ത്തി​നാ​യി 16.5 കോ​ടി​യു​ടെ പ​ദ്ധ​തി, ക​രു​മാ​ല്ലൂ​ർ പ​ഞ്ചാ​യ​ത്തി​ൽ 37.485 കോ​ടി, മൂ​വാ​റ്റു​പു​ഴ പൈ​ങ്ങോ​ട്ടൂ​രി​ൽ 8.82 കോ​ടി​യു​ടെ പ​ദ്ധ​തി എ​ന്നി​വ​യു​മു​ണ്ട്.

ജി​ല്ല​യി​ലെ ആ​കെ ഗ്രാ​മീ​ണ വീ​ടു​ക​ൾ -6,28,046 കു​ടി​വെ​ള്ള ക​ണ​ക്​​ഷ​നു​ള്ളവ -3,31,949 ഇ​ല്ലാ​ത്തവ -2,96,097

കൊച്ചി: സർക്കാറി‍െൻറ കണക്കുകൾ പ്രകാരം ജില്ലയുടെ 45 ശതമാനം പ്രദേശങ്ങളിൽ രൂക്ഷമായ ജലക്ഷാമം അനുഭവപ്പെടുന്നുണ്ട്.

നഗരഗ്രാമ വ്യത്യാസമില്ലാതെ ആളുകൾ കുടിവെള്ളത്തിനായി ബുദ്ധിമുട്ടുന്ന സാഹചര്യം അടിയന്തരമായി പരിഹരിക്കപ്പെടേണ്ടതാണ്. വർഷങ്ങളായി അനുഭവിക്കുന്ന ഈ പ്രതിസന്ധി തരണം ചെയ്യാൻ കൃത്യമായ പഠനവും പദ്ധതികളുടെ നടത്തിപ്പും ആവശ്യമാണ്. ഇത്തവണ ചൂട് അസഹ്യമായതോടെ അക്ഷരാർഥത്തിൽ ജില്ല ദാഹിച്ചുവലയുകയാണ്.

കോർപറേഷൻ ഡിവിഷനുകളായ അഞ്ച്, 20, 22, 31,42, 56, 57 എന്നിവിടങ്ങളിലും ചെല്ലാനം പഞ്ചായത്തിലെ 15, 16 വാർഡുകളിലും ചേരാനല്ലൂർ പഞ്ചായത്തിലെ ഒന്ന്, രണ്ട്, ആറ്, എട്ട്, 13 എന്നീ വാർഡുകളിലും മുളവുകാട് പഞ്ചായത്തിലെ രണ്ട്, മൂന്ന്, നാല് എന്നീ വാർഡുകളിലും കടമക്കുടി പഞ്ചായത്തിലെ എട്ട്, ഒമ്പത് വാർഡുകളിലും ഉൾപ്പെട്ട പ്രദേശങ്ങൾ, തീരദേശ പഞ്ചായത്തുകളായ ഞാ‍റക്കൽ, എടവനക്കാട്, നായരമ്പലം, എളങ്കുന്നപ്പുഴ, കുഴുപ്പിള്ളി പ്രദേശങ്ങളിലും മാമല (തിരുവാണിയൂർ), പഴന്തോട്ടം, കടമറ്റം (ഐക്കരനാട്), കരിമുകൾ (വടവുകോട്), അമ്പലമുകൾ എന്നിവിടങ്ങളിലും തൃക്കാക്കര മുനിസിപ്പാലിറ്റിയിലും വേനൽക്കാലത്ത് കുടിവെള്ളക്ഷാമം രൂക്ഷമാണെന്ന് ജലവിഭവ വകുപ്പ് ഔദ്യോഗികമായി വ്യക്തമാക്കുന്നു.

പദ്ധതികൾ നിരവധിയുള്ളപ്പോഴും പൂർണമായി കുടിവെള്ളക്ഷാമം പരിഹരിക്കാനാകാത്തതി‍െൻറ കാരണം പരിശോധിക്കപ്പെടേണ്ടതുണ്ട്.

ജില്ലയിൽ ഭൂജലവകുപ്പിന്‍റേതായി ഒരു ചെറുകിട കുടിവെള്ള പദ്ധതി പോലുമില്ല. നാല് പദ്ധതികൾ നടപ്പാക്കാൻ ഉദ്ദേശിക്കുന്നുണ്ടെന്നാണ് ഇത് സംബന്ധിച്ച് അധികൃതരുടെ വിശദീകരണം. തിരുവനന്തപുരം ജില്ലയിൽ -21, ആലപ്പുഴയിൽ -18 എന്നിങ്ങനെ പദ്ധതികൾവരെ നിലവിൽ നടപ്പിലുള്ളപ്പോഴാണ് എറണാകുളത്തെ ഈ അവസ്ഥ.

ജില്ലയിൽ കുടിവെള്ള കണക്ഷനെത്താത്ത ഗ്രാമീണ വീടുകളും നിരവധിയാണ്. വേണ്ടത്ര ജലവിതരണ പദ്ധതികൾ നിലവിൽ ഇല്ലാത്തതും സ്രോതസ്സുകളിൽ മതിയായ ജലലഭ്യത ഇല്ലാത്തതുമാണ് തീവ്രകുടിവെള്ള ക്ഷാമത്തിന് കാരണമെന്ന് ജലഅതോറിറ്റി വിശദീകരിക്കുന്നു.

പശ്ചിമകൊച്ചിയിലെന്നും കാത്തിരിപ്പ്

മട്ടാഞ്ചേരി: ജനസാന്ദ്രത ഏറെയുള്ള പശ്ചിമകൊച്ചി മേഖലയുടെ നീറുന്ന പ്രശ്നങ്ങളിൽ ഒന്നായി തുടരുകയാണ് കുടിവെള്ളക്ഷാമം. ചേരികൾ അടക്കമുള്ള പ്രദേശത്ത് രൂക്ഷ കുടിവെള്ള പ്രശ്നത്തിന് പരിഹാരമായി ഒട്ടേറെ പദ്ധതികൾ നടപ്പാക്കിയിട്ടുണ്ടെങ്കിലും വേണ്ട വിധം പ്രയോജനം പ്രദേശവാസികൾക്ക് ഇതുവരെ കിട്ടിയിട്ടില്ല.

ബ്രിട്ടീഷ് സർക്കാറി‍െൻറ സഹായത്തോടെവരെ കുടിവെള്ള പദ്ധതികൾ തുടങ്ങിയിരുന്നു. ഡി.എഫ്.ഐ.ഡി, ജപ്പാൻ, ഹഡ്കോ തുടങ്ങി പല പദ്ധതികളും വന്നെങ്കിലും കൊച്ചിക്കാരുടെ കുടിവെള്ളത്തിന് ശാശ്വത പരിഹാരമായില്ല. ദശാബ്ദങ്ങൾ പഴക്കമുള്ള കുഴലുകളിലൂടെയാണ് പലയിടങ്ങളിലും ഇപ്പോഴും കുടിവെള്ള പൈപ്പുകൾ കടന്ന് പോകുന്നതെന്ന ആരോപണവും നിലനിൽക്കുകയാണ്. ദ്രവിച്ച പൈപ്പുകളിലൂടെ ചോർന്ന് വെള്ളം പാഴാകുന്നെന്ന പരാതികളും നിലനിൽക്കുന്നു. തോടുകളിലൂടെ വരെ കുടിവെള്ള പെപ്പുകൾ കടന്നുപോകുന്നുണ്ട്. ദ്രവിച്ച് ലീക്കാകുന്ന ഇത്തരം പൈപ്പുകളിലൂടെ കയറുന്ന മലിനജലം നിരവധി ആരോഗ്യപ്രശ്നങ്ങൾക്കും ഇടവരുത്തുന്നു. ഇ-കോളി അടക്കമുള്ള വിസർജ്യമാലിന്യങ്ങളുടെ തോത് പലയിടങ്ങളിലും അടുത്തകാലത്ത് കൂടുതലാണ്. കഴിഞ്ഞ ഒരാഴ്ച പള്ളുരുത്തി മേഖലയിൽ കുടിവെള്ള വിതരണം നിലച്ചിരുന്നു. എളംകുളം പമ്പ് ഹൗസിലെ വാൽവി‍െൻറ തകരാറാണ് കാരണമായത്. ഇടക്കൊച്ചി, പെരുമ്പടപ്പ് അടക്കം പശ്ചിമകൊച്ചിയിലെ പലയിടത്തും ടാങ്കർ ലോറികളിലെത്തുന്ന വെള്ളം ഇപ്പോഴും ആശ്രയിക്കുന്ന കുടുംബങ്ങളുണ്ട്.

കടലും കായലും ചുറ്റപ്പെട്ട് കിടക്കുന്ന പടിഞ്ഞാറൻ കൊച്ചി മേഖലയിൽ ഭൂഗർഭജലം ഉപ്പും ലവണങ്ങളും നിറഞ്ഞതിനാൽ ഉപയോഗിക്കാൻ കഴിയില്ല. വേനൽക്കാലത്ത് കുടിവെള്ള ക്ഷാമം തീർക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

പരിഹാരമില്ലാതെ വൈപ്പിൻ

വൈപ്പിൻ: വിവിധ പ്രദേശങ്ങളിൽ കാലങ്ങളായി തുടരുന്ന കുടിവെള്ളക്ഷാമത്തിന് ഇപ്പോഴും ശാശ്വത പരിഹാരമായില്ല. ഞാറക്കൽ, നായരമ്പലം പഞ്ചായത്തുകളുടെ കിഴക്കൻ മേഖലകളിലും എടവനക്കാടി‍െൻറ വടക്കൻ മേഖലകളിലും പള്ളിപ്പുറം പഞ്ചായത്തി‍െൻറ വടക്കൻ മേഖലകളിലുമാണ് ക്ഷാമം കൂടുതലായി അനുഭവപ്പെടുന്നത്. ഒന്നിടവിട്ട ദിവസങ്ങളിലാണ് ഇവിടേക്ക് പമ്പിങ് നടക്കുന്നത്. പലപ്പോഴും മുന്നറിയിപ്പില്ലാതെ വെള്ളം നിലയ്ക്കുന്ന സ്ഥിതിയാണ്. നായരമ്പലത്ത് നെടുങ്ങാട് മേഖലയിലാണ് ക്ഷാമം രൂക്ഷം. താല്‍ക്കാലിക ആശ്വാസത്തിനുപോലും ബദല്‍ ജലസ്രോതസ്സുകളായ കുളങ്ങളോ കിണറുകളോ ഇല്ലാതെ നാലുവശവും ഉപ്പുവെള്ളത്താല്‍ ചുറ്റപ്പെട്ട പ്രദേശമാണ് നെടുങ്ങാട്. ഞാറക്കലിൽ മഞ്ഞനക്കാട് ഓടമ്പിള്ളി, വലിയവട്ടം, കടപ്പുറം, സീഷോർ കോളനി, കോതകുളങ്ങര, പെരുമ്പിള്ളി തുടങ്ങിയ പ്രദേശങ്ങളിലാണ് ക്ഷാമം കൂടുതൽ. ചൊവ്വര പമ്പ് ഹൗസിൽനിന്നും കുറഞ്ഞ തോതിലുള്ള വെള്ളമാണ് ഇവിടേക്ക് എത്തുന്നത്. വടുതല പമ്പ് ഹൗസിൽ നിന്നുള്ള ജല ലഭ്യതയിലും കുറവ് വന്നതോടെയാണ് ജലക്ഷാമം രൂക്ഷമായതെന്ന് ജനപ്രതിനിധികൾ ഉൾപ്പെടെ നാട്ടുകാർ പറയുന്നു . എടവനക്കാട് ഒന്നും പന്ത്രണ്ടും പതിമൂന്നും വാർഡുകളിലാണ് കുടിവെള്ളക്ഷാമം രൂക്ഷം.

ഉയര്‍ന്ന പ്രദേശങ്ങൾ ദാഹിച്ച് വലയുന്നു

പള്ളിക്കര: കിഴക്കമ്പലം പഞ്ചായത്തിലെ ചേലക്കുളം, മലയിടംതുരുത്ത്, കുമ്മനോട്, കുന്നത്തുനാട് പഞ്ചായത്തിലെ പട്ടിമറ്റം, ചെങ്ങര, കൈതക്കാട്, പള്ളിക്കര, പിണര്‍മുണ്ട, വടവുകോട്-പുത്തന്‍ കുരിശ് പഞ്ചായത്തിലെ അമ്പലമുകള്‍, കരിമുകള്‍ പ്രദേശങ്ങള്‍, മഴുവന്നൂര്‍, ഐക്കരനാട്, തിരുവാണിയൂര്‍ പഞ്ചായത്തിലെ പല പ്രദേശങ്ങളിലും ഉൾപ്പെടെ കുടിവെള്ളക്ഷാമം രൂക്ഷമാണ്. ജില്ലയിലെ കിഴക്കന്‍ മേഖലയില്‍ കുടിവെള്ളത്തിനും കൃഷിക്കും ജനം ആശ്രയിക്കുന്നത് പെരിയാര്‍ വാലിയെയാണ്. ആഴ്ചയില്‍ ഒരിക്കല്‍ പെരിയാര്‍ വാലി തുറന്നുവിട്ടാല്‍ ഈ മേഖലയിലെ കുടിവെള്ളത്തിനും കൃഷിക്കും ഒരുപരിധിവരെ പരിഹാരം കണ്ടെത്താനാവുമെന്നാണ് നാട്ടുകാര്‍ പറയുന്നത്.പല പഞ്ചായത്തിലെയും കുടിവെള്ള പദ്ധതികളും പെരിയാര്‍വാലിയെയോ അനുബന്ധ തോടുകളെയോ ആശ്രയിച്ചാണ് നിലനില്‍ക്കുന്നത്. പെരിയാര്‍വാലി തുറന്ന് വിട്ടാല്‍ മാത്രമേ ഇത്തരം കുടിവെള്ള പദ്ധതികളില്‍നിന്ന് ദിവസവും മൂന്നുനേരം വെള്ളം എടുക്കാന്‍ കഴിയൂ.

പൈപ്പുകളിൽ കാറ്റുമാത്രം

കോലഞ്ചേരി: വർഷങ്ങളായി രൂക്ഷകുടിവെള്ള ക്ഷാമത്താൽ പൊറുതിമുട്ടുകയാണ് നീർമേൽ കോളനിവാസികൾ. വടവുകോട്-പുത്തൻകുരിശ് പഞ്ചായത്തിലെ വരിക്കോലി 10ാം വാർഡിൽപെടുന്ന ഭാഗമാണിത്. ഇവിടെ നൂറോളം കുടുംബമാണുള്ളത്. ഭൂരിഭാഗവും പട്ടികജാതി കുടുംബങ്ങൾ. എന്നാൽ, വേനലെത്തിയാൽ കുടിവെള്ളമിവർക്ക് കിട്ടാക്കനിയാണ്. ഒരിറ്റു ശുദ്ധജലത്തിന് കിലോമീറ്ററുകൾ സഞ്ചരിക്കേണ്ടിവരുന്നു. ജല അതോറിറ്റിയുടെ പൈപ്പുകൾ ഉണ്ടെങ്കിലും കാറ്റുമാത്രമാണ് വരുക. കോളനിക്കാരുടെ ദുരവസ്ഥക്ക് പരിഹാരമായി നിരവധി പദ്ധതികൾ പ്രഖ്യാപിച്ചെങ്കിലും പ്രാവർത്തികമായില്ല. നിലവിൽ ജില്ല പഞ്ചായത്ത് സഹായത്തോടെ നിർമിച്ച കുഴൽക്കിണറാണ് ഇവർക്ക് തെല്ലെങ്കിലും ആശ്വാസമെത്തിക്കുന്നത്. സമീപ പാടശേഖരത്തിൽ കിണർ കുത്തി കോളനിയിൽ ടാങ്ക് നിർമിച്ച് വെള്ളം ശേഖരിച്ച് വീടുകളിലെത്തിക്കാവുന്ന തരത്തിൽ പദ്ധതികൾ ആവിഷ്കരിച്ചാൽ പരിഹാരമാകുമെന്നാണ് നാട്ടുകാർ പറയുന്നത്. എന്നാൽ, അധികൃതർ കൈമലർത്തുകയാണ്.

പദ്ധതികൾക്കൊന്നും കുറവില്ല; തുള്ളി വെള്ളത്തിനാണ് മുട്ട്

കോതമംഗലം: പദ്ധതികൾക്കൊന്നും മുട്ടില്ലെങ്കിലും തുള്ളി വെള്ളം കുടിക്കാൻ ദിവസങ്ങൾ കാത്തിരിക്കേണ്ട സ്ഥിതിയാണ് താലൂക്കിലെ വിവിധ പ്രദേശങ്ങളിൽ. കുരൂർ തോട് ജലനിരപ്പിനെ ആശ്രയിച്ചാണ് പമ്പിങ്. മോട്ടോറുകൾ കേടാകുന്നതും കാലപ്പഴക്കം ചെന്ന ജലവിതരണ പൈപ്പ് പൊട്ടുന്നതും നെല്ലിക്കുഴി പഞ്ചായത്തിൽ 15, 17,18,19, 21 വാർഡുകളിലാണ് കുടിവെള്ള ക്ഷാമം രൂക്ഷം. ബ്ലോക്ക് പഞ്ചായത്തി‍െൻറ 25 ലക്ഷം മുടക്കി ആരംഭിച്ച അരീക്കച്ചാൽ കുടിവെള്ള പദ്ധതി നാളിതുവരെ രണ്ട് വാർഡുകളിലായി 28 എസ്.സി കുടുംബങ്ങൾക്ക് മാത്രമാണ് കണക്ഷൻ നൽകിയിട്ടുള്ളത്. ഇത്തരത്തിൽ കാര്യക്ഷമമായി പ്രവർത്തിക്കാത്ത പദ്ധതികൾ ഏറെയാണ്.

ബ്ലോക്ക് പഞ്ചായത്തി‍െൻറ വടക്കേമാലി കുടിവെള്ള പദ്ധതിയിൽനിന്ന് വിരലിൽ എണ്ണാവുന്ന ആളുകൾക്ക് മാത്രമാണ് കണക്ഷൻ നൽകിയത്. പാഴൂർ മോളം കുടിവെള്ള പദ്ധതിക്കായി ജില്ല പഞ്ചായത്ത് ഫണ്ട് രണ്ട് ഘട്ടങ്ങളിലായി 40 ലക്ഷം രൂപ അനുവദിച്ചിരുന്നു. പണി പൂർത്തിയായി ഒരു വർഷം പിന്നിട്ടിട്ടും കമീഷൻ ചെയ്ത് നൽകിയിട്ടില്ല.

മൂന്ന് പുഴയുണ്ട്; പാത്രങ്ങൾ കാലി

മൂവാറ്റുപുഴ: 11 പഞ്ചായത്തും നഗരസഭയും ഉൾപ്പെടുന്ന മണ്ഡലത്തിൽ ചെറുതും വലുതുമായ നിരവധി കുടിവെള്ള പദ്ധതികളുണ്ട്. മൂന്ന് പുഴയുടെ സംഗമസ്ഥാനമായ നഗരസഭയിലെയും നാല് പഞ്ചായത്തിലെയും കുടിവെള്ള പ്രശ്നം പരിഹരിക്കാൻ നാലരപതിറ്റാണ്ട് മുമ്പ് നടപ്പാക്കിയ മൂവാറ്റുപുഴ കുടിവെള്ള പദ്ധതിയുടെ പ്രവർത്തനം ഇപ്പോഴും കാര്യക്ഷമമല്ല. നഗരത്തിലെ ഉയർന്ന പ്രദേശങ്ങളായ കിഴക്കേക്കര, കുര്യൻമല, തീക്കൊള്ളിപ്പാറ, പണ്ടിരിമല, മോളേക്കുടി, ആശ്രമം ടോപ്, തർബിയത്തുനഗർ, പുളിഞ്ചുവട്, മുടവൂർ അടക്കമുള്ള മേഖലകളിൽ വേനൽ കാലത്ത് ദിനേന വെള്ളമെത്തിക്കാൻ പദ്ധതിയിൽനിന്ന് കഴിയുന്നില്ല. ചെറുതും വലുതുമായി ഏഴോളം കുടിവെള്ള പദ്ധതികൾ പ്രവർത്തിക്കുന്ന ജില്ലയിലെ തന്നെ ഏകപഞ്ചായത്താണ് പായിപ്ര. ഏറ്റവും ഒടുവിൽ കോടികൾ മുടക്കി മൂന്നു പഞ്ചായത്തിൽ കുടിവെള്ളമെത്തിക്കുന്ന മുളവൂർ-അശമന്നൂർ-ഇരമല്ലൂർ കുടിവെള്ള പദ്ധതിയും ഇവിടെ സ്ഥാപിച്ചു. എന്നിട്ടും വേനൽ കനക്കുന്നതോടെ വെള്ളമില്ലാത്ത അവസ്ഥയാണ്.ഏഴിമല, ബീവിപ്പടി, കിഴക്കേക്കര, ആലപ്പുറം മേഖല തുടങ്ങിയ സ്ഥലങ്ങളിൽ സ്ഥിതി രൂക്ഷമാണ്. വാഹനങ്ങളിൽ കുടിവെള്ളം എത്തിക്കാനും അധികൃതർ നടപടി ആരംഭിച്ചിട്ടില്ല.

പെരിയാർ തീരങ്ങളിലും തൊണ്ടനനക്കാൻ വെള്ളമില്ല

ആലുവ: ആലുവ ജലശുചീകരണ ശാലയിൽനിന്നുള്ള ശുദ്ധജലമാണ് ലക്ഷക്കണക്കിനാളുകൾ ഉപയോഗിക്കുന്നത്. എന്നാൽ, ജലശുചീകരണ ശാല സ്‌ഥിതിചെയ്യുന്ന ആലുവ നഗരമടക്കമുള്ള പെരിയാർ തീരപ്രദേശങ്ങളുടെ വിവിധ ഭാഗങ്ങളിൽ പലപ്പോഴും തൊണ്ട നനക്കാൻ പോലും വെള്ളം ലഭിക്കാറില്ല.

ആലുവ നഗരം, കീഴ്മാട്, ചൂർണിക്കര, എടത്തല പഞ്ചായത്തുകൾ തുടങ്ങിയ സ്‌ഥലങ്ങളിലെ ചില കേന്ദ്രങ്ങളിലാണ് ജലക്ഷാമം നേരിടുന്നത്. കീഴ്മാട് പഞ്ചായത്തിലെ ഉയർന്ന പ്രദേശങ്ങളായ കീരംകുന്ന്, കുന്നുംപുറം, കോതേലിപറമ്പ് ,മോസ്കോ, അമ്പലപ്പറമ്പ് തുടങ്ങിയ പ്രദേശങ്ങളിൽ ജലക്ഷാമം രൂക്ഷമാണ്. ഭൂഗർഭ ജലലഭ്യത കുറവായിട്ടുള്ള ഇവിടെ പൈപ്പ് വെള്ളമാണ് പ്രധാന ആശ്രയം. ചൂർണിക്കര പഞ്ചായത്തിലെ മുട്ടം, പള്ളിക്കുന്ന്, ചേലാക്കുന്ന്, തായിക്കാട്ടുകര, കുന്നുംപുറം,കുന്നത്തേരി, മുട്ടം ഭാഗത്തെ മുല്ലക്കകോളനി, ഞാറക്കാട്ടുകുന്ന്, മുട്ടം തൈക്കാവ്, മുട്ടം പള്ളി, എന്നിവിടങ്ങളിൽ വേനലി‍െൻറ തുടക്കത്തിൽ തന്നെ കുടിവെള്ളം കിട്ടാതായി. പൈപ്പിൽ വെള്ളം വന്നാൽ തന്നെ പൊക്ക പ്രദേശങ്ങളിൽ കയറുകയില്ല. മറ്റു ഭാഗങ്ങളിൽ നൂലു പോലെയാണ് വരുന്നത്. ഒരാഴ്ചയോളം ഇല്ലാതെ വന്നാൽ തന്നെ ഒരു ദിവസം വരും. പിറ്റേന്നു ഉണ്ടാവില്ല. പൈപ്പ് വെള്ളമാണ് നഗരവാസികളിൽ ഭൂരിഭാഗം ആളുകളുടെയും ആശ്രയം. എന്നാൽ, ജലശുചീകരണശാലയുടെ സമീപത്തായിട്ട് പോലും പത്താം വാർഡിലെ ബോയ്സ് സ്‌കൂൾ പരിസരത്ത് കൃത്യമായി കിട്ടില്ല. ലഭിക്കുന്നതാകട്ടെ വളരെ കുറച്ചുസമയം നൂലുപോലെയും. പ്രഷർ കൂട്ടി വിട്ടാൽ മാത്രമേ ആവശ്യത്തിന് വെള്ളം ലഭിക്കുകയുള്ളൂ. എന്നാൽ, കാലപ്പഴക്കം ചെന്ന പൈപ്പുകളായതിനാൽ പ്രഷർ കൂട്ടിയാൽ പൊട്ടും. മറ്റ് പ്രദേശങ്ങളിലും ഇതാണ് അവസ്‌ഥ. കാലപ്പഴക്കം ചെന്ന പൈപ്പുകൾ മാറ്റാത്തത് വലിയ തിരിച്ചടിയാണ്. കുഴിവേലിപ്പടി ക്ലബ് കോളനിയിൽ ജനങ്ങൾ സ്വന്തം ചെലവിൽ ടാങ്കർ ലോറിയിൽ വെള്ളമെത്തിച്ചാണ് ഉപയോഗിക്കുന്നത്. തേവക്കൽ കൈലാസ് കോളനിയിലും ജലക്ഷാമമുണ്ട്. മൂന്നാം വാർഡിലെ പുഷ്പ നഗർ കോളനിയും പരിസരവും, പള്ളിപ്പറമ്പ് കോളനി, അരമനകുന്ന് തുടങ്ങിയ പ്രദേശങ്ങളിലും സമാന സ്ഥിതിയാണ്.

പെരിയാർ ദ്വീപുകളിലും ജലക്ഷാമം

ആലുവ: പെരിയാറിനാൽ ചുറ്റപ്പെട്ട ഉളിയന്നൂർ - കുഞ്ഞുണ്ണിക്കര ദ്വീപിൽ കുടിവെള്ളത്തിനായി നെട്ടോട്ടമാണ്. കിണറുകളിലെ വെള്ളം ഉപയോഗ യോഗ്യമല്ലാതായതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. മേഖലയിൽ 1200 ഓളം കുടുംബങ്ങളാണുള്ളത്. പാചകത്തിനും കുടിക്കാനും വെള്ളം പണം നൽകി വാങ്ങുകയാണ്.

കരുമാല്ലൂർ, ആലങ്ങാട് മേഖലയും ദുരിതത്തിൽ

ആലങ്ങാട്: ഫ്ലാറ്റുകളും വില്ലകളും ഏറെയുള്ള കരുമാല്ലൂർ ആലങ്ങാട് മേഖലയിൽ കുടിവെള്ള ക്ഷാമം രൂക്ഷമാണ്. കരുമാല്ലൂരിലെ മാഞ്ഞാലി, കുന്നുംപുറം, ചാണയിൽ കോളനി, കൊച്ച് കുന്നുംപുറം, താമരമുക്ക്, പുതുക്കാട്, ചെട്ടിക്കാട്, തോപ്പിൽ തുടങ്ങിയ സ്ഥലങ്ങളിലും മറിയപ്പടി, കാരുക്കുന്ന്, വി.എച്ച്. ദലിത് കോളനി, വല്യപ്പൻപ്പടി എന്നിവിടങ്ങളിലും കുടിവെള്ളം കിട്ടാക്കനിയാണ്. ഇവിടങ്ങളിൽ നൂലുപോലാണ് പൈപ്പുകളിൽ ജലം വരുന്നത്.

പലരും സ്വന്തം നിലയിൽ പണം മുടക്കിയാണ് വെള്ളം എത്തിക്കുന്നത്. പല വാർഡുകളിലും രണ്ടും മൂന്നും ദിവസങ്ങൾ കൂടുമ്പോഴാണ് വെള്ളം എത്തുന്നത്.

ഇവിടങ്ങളിൽ കിണർ വെള്ളം മോശമായതും നീരുറവ വറ്റിയതുമാണ് ക്ഷാമത്തിന് കാരണമായത്. ആലങ്ങാട് പഞ്ചായത്തിലെ 12 വാർഡുകൾ ക്ഷാമം നേരിടുന്നുണ്ട്. നീറിക്കോട് ഒന്നും രണ്ടും മൂന്നും വാർഡുകളിലും ആലങ്ങാട്, കോട്ടപ്പുറം, കുന്നുംപുറം, കുണ്ടേലി, കുന്നേൽ, തിരുവാല്ലൂർ, കരിങ്ങാംതുരുത്ത്, കൊങ്ങോർപ്പിള്ളി തുടങ്ങിയ സ്ഥലങ്ങളിലെല്ലാം വെള്ളം കിട്ടാക്കനിയാണ്. വാർഡ്അംഗങ്ങൾ ശക്തമായ പ്രതിഷേധം ഉയർത്തിയതോടെ കലക്ടറുടെ പ്രത്യേക ഫണ്ട് ഉപയോഗിച്ച് ടാങ്കർ ലോറികളിൽ കുടിവെള്ളം എത്തിച്ചാണ് പരിഹാരം കാണുന്നത്.

ജലക്ഷാമത്താൽ വലഞ്ഞ് കളമശ്ശേരിയും

കളമശ്ശേരി: നഗരസഭയിലെ പുതുശ്ശേരിമല, കൊളോട്ടി മൂലഭാഗങ്ങൾ ജലക്ഷാമത്താൽ വലയുകയാണ്. ഒന്നും, രണ്ടും ഇടവിട്ട ദിവസങ്ങളിലാണ് ജലം ലഭിക്കുന്നത്. അതും രാത്രി കാവലിരുന്ന് വേണം ശേഖരിക്കാൻ. വ്യവസായ കേന്ദ്രമായ ഏലൂരിൽ വർഷങ്ങളായ ദുരിതമാണ് ജനം അനുഭവിക്കുന്നത്. കമ്പനികളിൽ നിന്നുള്ള മലിനീകരണത്താൽ പ്രദേശത്തെ കിണറുകളിലെ ജലം ഉപയോഗിക്കാനാകില്ല. അതിനാൽ 2009 സുപ്രീം കോടതി മോണിറ്ററിങ് കമ്മിറ്റിയുടെ നിർദേശത്താൽ മാലിന്യക്കെടുതി അനുഭവിക്കുന്ന ഒമ്പത് വാർഡുകളിൽ മലിനീകരണമുണ്ടാക്കുന്ന കമ്പനികളുടെ സഹായത്താൽ സൗജന്യ കുടിവെള്ള വിതരണ പദ്ധതി നടപ്പാക്കി. തുടക്കത്തിൽ 2200 ഓളം പേർക്കാണ് ഗുണം ലഭിച്ചത്. പിന്നീട് അടുത്ത വാർഡുകളിൽനിന്നും 800 പേരെ കൂടി ലിസ്റ്റിൽപ്പെടുത്തി നൽകി. എന്നാൽ, അവർക്ക് ഇന്നും സൗജന്യ പദ്ധതിയുടെ ഗുണഫലം ലഭിക്കാനായിട്ടില്ല. അതേസമയം കമ്പനികൾ വഴിയുള്ള സൗജന്യ വിതരണവും താളം തെറ്റിയ നിലയിലാണ്. ഇത് കാര്യക്ഷമമാക്കുന്നതിനുള്ള പ്രവർത്തനത്തിലാണ് നഗരസഭ. അമൃത് പദ്ധതിയിലേക്ക് 70 കോടി രൂപയുടെ ആക്ഷൻ പ്ലാൻ തയാറാക്കി നൽകിയിരിക്കുകയാണ് നഗരസഭ.

നഗരസഭ പ്രദേശങ്ങളിലും പഞ്ചായത്തുകളിലും കുടിവെള്ളക്ഷാമം രൂക്ഷം

‍‍‍‍‍പെരുമ്പാവൂർ: കിഴക്ക്-തെക്കൻ പ്രദേശങ്ങളിൽ ജലക്ഷാമം രൂക്ഷമാണ്. അശമന്നൂർ, മുടക്കുഴ, വേങ്ങൂർ, രായമംഗലം, വെങ്ങോല പഞ്ചായത്തുകളിൽ ഉയർന്ന പ്രദേശങ്ങളിലെ ജനം ശുദ്ധജലത്തിന് നെട്ടോട്ടത്തിലാണ്.

കിണറുകളും ജലാശയങ്ങളും വറ്റിവരണ്ടതും ജല അതോറിറ്റിക്ക് കീഴിലെ കുടിവെള്ള വിതരണം സുതാര്യമല്ലാത്തതുമാണ് കാരണം. വെള്ളമെത്തിക്കാനുള്ള മുന്നൊരുക്കം ഉത്തരവാദപ്പെട്ടവർ സ്വീകരിച്ചില്ലെന്ന ആക്ഷേപമുണ്ട്.

വാട്ടർ അതോറിറ്റിക്ക് കീഴിലെ കുടിവെള്ള വിതരണ പൈപ്പുകൾ പലതും കാലഹരണപ്പെട്ടതാണ്. പല സ്ഥലങ്ങളിലും പൈപ്പുകൾ പൊട്ടുന്നതും പതിവാണ്. നഗരസഭയിലെ വല്ലം റയോൺ പുരം മേഖലയിൽ കേടായ മോട്ടോറുകൾ പ്രതിഷേധത്തെത്തുടർന്ന് കഴിഞ്ഞ ദിവസമാണ് നന്നാക്കിയത്.

എഴുത്ത്: ഷംനാസ് കാലായിൽ, എം.എം. സലീം, ഹസീന ഇബ്രാഹിം, സക്കരിയ പള്ളിക്കര, കെ.എ. ഫൈസൽ, എൻ.എ. സുബൈർ, കെ.പി. റസാഖ്, യാസർ അഹമ്മദ്, പി.കെ. നസീർ, പി.എ. സിയാദ്, യു.യു. മുഹമ്മദ് കുഞ്ഞ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drinking water shortagesummer hot
News Summary - Ernakulam's dry throat; Drinking water shortage in 45% of the district
Next Story