ഗുണ്ടകളെ ഉപയോഗിച്ച് പ്രവാസിയുടെ വീട് കൈവശപ്പെടുത്തി; പി.ടി. തോമസ് എം.എൽ.എ ഇടപെട്ട് തിരിച്ചുപിടിച്ചു
text_fieldsകൊച്ചി: ഗുണ്ടകളെ ഉപയോഗിച്ച് കൈവശപ്പെടുത്തിയ പ്രവാസിയുടെ വീട് പി.ടി. തോമസ് എം.എൽ.എയുടെ ഇടപെടലിലൂടെ പൊലീസെത്തി തിരിച്ചുപിടിച്ചു.
എം.എൽ.എ എളമക്കര പൊലീസിനെ വിളിച്ചുവരുത്തി വീട്ടില്‍നിന്ന് അതിക്രമിച്ചുകയറിയവരെ ഇറക്കി താക്കോല്‍ ഉടമയക്ക് നല്‍കുകയായിരുന്നു. ഇടപ്പള്ളി കണ്ണന്തോടത്തിന് സമീപത്തെ ഷെറിൻ അന്ന മാത്യുവിെൻറ വീടാണ് തിരികെ ലഭിച്ചത്.
2015ല്‍ ഷെറിെൻറ പിതാവ് മരിച്ചശേഷം ഹക്കീം എന്നയാൾ വിളിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. 13 ലക്ഷം രൂപ തെൻറ സുഹൃത്ത് മജീദിന് പിതാവ് നൽകാനുണ്ടെന്ന് അറിയിക്കുകയും തെൻറ പേരിൽ പവർ ഓഫ് അറ്റോണി മാറ്റിനൽകിയാൽ എല്ലാം കഴിച്ച് 13 ലക്ഷം രൂപ തിരികെനൽകാമെന്നും പറഞ്ഞു.
ഇതിനോട് ഷെറിൻ പ്രതികരിച്ചിരുന്നില്ല. തുടര്‍ന്ന് 2017ല്‍ ഹക്കീം 13 ലക്ഷം നല്‍കണമെന്ന് കാണിച്ച് ഷെറിനെതിരെ കേസ് ഫയല്‍ ചെയ്തു. 2018ല്‍ പണം നല്കാന് കോടതി വിധി പുറപ്പെടുവിച്ചതിെൻറ അടിസ്ഥാനത്തില്‍ ഇത് ചെയ്യുകയും ചെയ്തു.
എന്നാല്‍, 2019 ജനുവരിയില്‍ ഷെറിനും ഭര്‍ത്താവും നാട്ടില്‍ തിരിച്ചെത്തിയപ്പോള്‍ വീട്ടില്‍ ചിലര്‍ അതിക്രമിച്ചുകടന്നത് കണ്ടെത്തുകയും പൊലീസില്‍ വിവരം അറിയിക്കുകയും ചെയ്തു. എളമക്കര പൊലീസെത്തി ഇവരെ ഇറക്കിവിട്ടെങ്കിലും മറ്റു നടപടികളൊന്നും എടുത്തില്ല.
തുടര്‍ന്ന് ജൂലായ് 27ന് കോടതിയില്‍ ആമീന്‍ വഴി പൊസസഷന് സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെ എല്ലാ അവകാശങ്ങളും ഷെറിന് ലഭിച്ചു. ഇതിനെതുടര്‍ന്ന് ഇവിടെ സി.സി ടി.വി. കാമറകളടക്കം പിടിപ്പിച്ചുവെങ്കിലും ഹക്കീമിെൻറ നേതൃത്വത്തില്‍ ആളുകൾ അതിക്രമിച്ചു കയറുകയായിരുന്നുവെന്നാണ് പരാതി.
തുടര്‍ന്ന് റെസിഡൻറ്സ് അസോസിയേഷനും നാട്ടുകാരും ഇടപെട്ടതിനെതുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തിയെങ്കിലും ഇവര്‍ക്കെതിരെ നടപടിയൊന്നും എടുക്കാതെ മടങ്ങി. തുടര്‍ന്ന് വിഷയം സ്ഥലം കൗണ്‍സിലര്‍ വിജയകുമാര്‍, പി.ടി. തോമസ് എം.എല്‍.എയുടെയും ശ്രദ്ധയില്‍ കൊണ്ടുവരുകയും മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകുകയുമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.