മരച്ചീനി കർഷകർക്ക് ആശ്വാസമായി വിദഗ്ധസംഘത്തിന്റെ സന്ദർശനം
text_fieldsചെങ്ങമനാട്: പഞ്ചായത്തിലെ മരച്ചീനി കർഷകർ നേരിടുന്ന പ്രതിസന്ധിക്ക് പരിഹാരവുമായി വിദഗ്ധ സംഘമായ മൾട്ടി ഡിസിപ്ലിനറി ഡയഗ്നസ്റ്റിക് ടീം (എം.ഡി.ഡി.ടി) കൃഷിയിടം സന്ദർശിച്ച് ആവശ്യമായ മാർഗനിർദേശങ്ങൾ നൽകി. കപ്രശ്ശേരി, നെടുവന്നൂർ, തുരുത്ത് തുടങ്ങിയ വാർഡുകളിലായി 25 ഹെക്ടറോളം ഭാഗത്താണ് മരച്ചീനി കൃഷിയുള്ളത്.
തണ്ട്, വേരുചീയൽ രോഗം മരച്ചീനി കർഷകർ നേരിടുന്ന പ്രധാന പ്രതിസന്ധിയായിരുന്നു. ചെങ്ങമനാട് കൃഷി വകുപ്പ് ആവശ്യപ്പെട്ട പ്രകാരമാണ് വിദഗ്ധസംഘമെത്തിയത്. കൃഷിവിജ്ഞാന കേന്ദ്രത്തിലെ സബ്ജക്ട് മാറ്റർ സ്പെഷലിസ്റ്റ് ഷോജി ജോയി എഡിസൺ, വൈറ്റില നെല്ല് ഗവേഷണകേന്ദ്രം പാത്തോളജി വിഭാഗം അസി. പ്രഫ. ഡോ. എസ്.ജെ. ശ്രീജ, അഗ്രോണമി വിഭാഗം അസി. പ്രഫ. ഡോ. ദീപ തോമസ്, ചെങ്ങമനാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് സി.എസ്. അസീസ്, പഞ്ചായത്ത് അംഗം ഷാജൻ എബ്രഹാം, നെടുമ്പാശ്ശേരി കൃഷി അസി. ഡയറക്ടർ പുഷ്യ രാജൻ, കൃഷി ഓഫിസർ സ്വപ്ന തോമസ് തുടങ്ങിയവരാണ് മരച്ചീനി കർഷകരായ ശരത്, ബേബി തച്ചപ്പിള്ളി, മനോജ് കുമാർ, ഷിജോ പുതുശ്ശേരി, ജിപ്സി ബേബി തുടങ്ങിയവരുമായി ചർച്ച നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.