കർഷക സമരം കേരളത്തിലേക്ക്
text_fieldsകൊച്ചി: ഉത്തരേന്ത്യയിലെ കർഷക പഞ്ചായത്തുകൾക്ക് സമാനമായി സംസ്ഥാനത്ത് ജില്ല ആസ്ഥാനങ്ങളിൽ സംയുക്ത സമ്മേളനങ്ങൾ വിളിക്കുമെന്ന് രാഷ്ട്രീയ കിസാൻ മഹാ സംഘ് കേരളഘടകം. ഡൽഹി അതിർത്തിയിേലതുപോലെ സമരപ്പന്തലിൽ ഭക്ഷണം പാകംചെയ്ത് കഴിച്ച് രാപ്പകൽ സമരം ആരംഭിക്കുമെന്ന് ദേശീയ കോഓഡിനേറ്റർ കെ.വി. ബിജു, നിർവാഹക സമിതി അംഗം അഡ്വ. ജോൺ ജോസഫ് എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
ഞായറാഴ്ച പ്രധാനമന്ത്രിയുടെ സന്ദർശനത്തിൽ പ്രതിഷേധദിനം ആചരിക്കും. വിശദ പരിപാടി തയാറാക്കാൻ ശനിയാഴ്ച തൃശൂരിൽ യോഗം ചേരും. കോർപറേറ്റ് ഭീമന്മാരുടെ ഉൽപന്നങ്ങളും സേവനങ്ങളും ബഹിഷ്കരിക്കാൻ കാമ്പയിൻ ശക്തിപ്പെടുത്തും. നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ വോട്ട് ശതമാനം കുറക്കുന്നതിന് പ്രചാരണം നടത്തുമെന്നും അവർ പറഞ്ഞു.
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ കർഷകരെക്കാൾ ചെറുകിട വ്യാപാരികളെയാണ് വിവാദ നിയമങ്ങൾ ബാധിക്കുക. ആമസോണിന് ഭക്ഷ്യവസ്തുക്കളുടെ വ്യാപാരത്തിന് സർക്കാർ അനുമതി ലഭിച്ചിട്ടുണ്ട്. വാൾമാർട്ടിെൻറ സ്ഥാപനമായ ഫ്ലിപ്കാർട്ടും ലൈസൻസിന് അപേക്ഷ നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.