രാജ്യത്തെ ആദ്യ ഇൻഡസ്ട്രിയൽ സ്മാർട്ട് സിറ്റി കൊച്ചിയിൽ
text_fieldsകൊച്ചി: ഇന്ത്യയിൽ ആദ്യത്തെ ഇൻഡസ്ട്രിയൽ സ്മാർട്ട് സിറ്റി കൊച്ചി വല്ലാർപാടം കണ്ടെയ്നർ റോഡിൽ നടപ്പാക്കാൻ പദ്ധതിയുമായി ദുബൈ ആസ്ഥാനമായ ബ്രിക്സ്റ്റൺ ഇൻറർനാഷനൽ ഗ്രൂപ്. പദ്ധതിവഴി മൂന്നര ലക്ഷം പേർക്ക് തൊഴിലവസരം സൃഷ്ടിക്കാൻ സാധിക്കുമെന്ന് ബ്രിക്സ്റ്റൺ ഗ്രൂപ് ഇൻറർനാഷനൽ ചെയർമാനും ദുബൈ രാജകുടുംബാംഗവുമായ ഷേഖ് ജുമ ബിൻ സായിദ് അൽമക്തൂം അറിയിച്ചു.
ബ്രിക്സ് സ്മാർട്ട് മാൾ, ബിസിനസ് സെൻറർ, കൺവെൻഷൻ സെൻറർ, സ്മാർട്ട് വെയർഹൗസ്, അക്കാദമി എന്നിവയാണ് നിർമിക്കുന്നത്. 30 ഏക്കറിൽ 20 ലക്ഷം സ്ക്വയർഫീറ്റിലാണ് ആഡംബര ലോകം. നൂതന സാങ്കേതികവിദ്യയിൽ രണ്ടര വർഷംകൊണ്ട് നിർമാണം പൂർത്തിയാക്കുകയാണ് ലക്ഷ്യം. അഞ്ച് പ്രധാന സെക്ടറുകളും 14 ബിസിനസ് വിഭാഗങ്ങളും പദ്ധതിയുടെ ഭാഗമാണെന്നും ബ്രിക്സ്റ്റൺ ഇൻഡസ്ട്രിയൽ സ്മാർട്ട് സിറ്റി ചെയർമാൻ എം.പി. സിറാജ് പറഞ്ഞു.
സ്മാർട്ട് റീട്ടെയിലർമാരിലൂടെയും നിർമാണ മേഖലയിലെ 300ഓളം ഔട്ട്ലെറ്റുകളിലൂടെയും ഒരുലക്ഷത്തിൽപരം ഉൽപന്നങ്ങൾ സ്മാർട്ട് മാളിൽ ലഭ്യമാക്കും. നിർമാണ മേഖലയിലെ 150 പ്രമുഖ ബ്രാൻഡുകളുടെ ഓഫിസുകളും ഒരുക്കും. ബ്രിക്സ് മൊബൈൽ വേൾഡ്, ആഭരണ -തുണിത്തര സ്റ്റോറുകൾ, മൾട്ടിപ്ലക്സ് തിയറ്റർ കോംപ്ലക്സ്, ഫുഡ് കോർട്ട് എന്നിവയും ഉണ്ടാകും. ഹോം ഫർണിഷിങ് സെൻറർ, സ്മാർട്ട് ഡിജിറ്റൽ പ്ലാറ്റ്ഫോം, ടെക്നോളജി ഹബ്, ബിസിനസ് സെൻറർ, സെൻട്രൽ പാർക്ക് എന്നിവയും നിർമിക്കും.
സീനിയർ അഡ്വൈസർ ഡോ. എസ്. കൃഷ്ണകുമാർ, ചീഫ് മാർക്കറ്റിങ് ഓഫിസർ മുഹമ്മദ് ഷൻഷീർ, ബ്രിക്സ്റ്റൺ േഗ്ലാബൽ ഓപറേഷൻസ് എക്സിക്യൂട്ടിവ് ഡയറക്ടർ രമേശ് അയ്യർ, സീനിയർ വൈസ് പ്രസിഡൻറ് ആഷിഫ് ഷെയ്ക്ക്, ചീഫ് ടെക്നോളജി ഓഫിസർ നിശാന്ത് കുംെബ്ല, ചീഫ് ഓപറേറ്റിങ് ഓഫിസർ അൽവിന ഖാസിം, ഓപറേഷൻസ് വൈസ് പ്രസിഡൻറ് വി.ആർ. നവീൻ കുമാർ, ഫിനാൻസ് അഡ്വൈസർ ശ്രീജിത് കുനിയിൽ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.