വൈപ്പിനിൽ മത്സ്യ വില കുത്തനെ ഇടിഞ്ഞു
text_fieldsവൈപ്പിൻ: കോവിഡ് പ്രതിസന്ധിയിൽ മത്സ്യം മറ്റു മാർക്കറ്റുകളിലേക്ക് കയറ്റി അയക്കാൻ കഴിയാതെ വന്നതോടെ നാട്ടിലെ പ്രിയ മത്സ്യ ഇനങ്ങളുടെ വില കുത്തനെ ഇടിഞ്ഞു. രണ്ടു കിലോ അയല കിലോ 100 രൂപക്കും കിളി മീൻ 60 രൂപക്കും ചാള 160 രൂപക്കുമാണ് കാളമുക്ക് ഗോശ്രീ പാലത്തിനുസമീപം വിൽപന നടത്തിയത്. ഒരാഴ്ച മുമ്പ് വരെ കിലോ 260 രൂപയ്ക്ക് വിറ്റിരുന്ന ഇടത്തരം അയലയാണ് ഇപ്പോൾ 50 രൂപയ്ക്ക് വിൽപന നടത്തിയത്.
ചാള വില കിലോ 240ൽ നിന്നും 200 ലേക്കും 160 ലേക്കും താഴ്ന്നതായി വ്യാപാരികൾ പറയുന്നു.ചാളയുടെ സാന്നിധ്യം കടലിൽ കുറവായതിനാൽ വിലയിൽ അധികം ഇടിവ് ഉണ്ടാകാൻ സാധ്യതയില്ല. കാലാവസ്ഥ അനുകൂലമായതിനാൽ ചാകര നിലനിൽക്കുന്ന അയലയുടെ വിലയിൽ ഇനിയും ഇടിവ് വരാൻ സാധ്യതയുണ്ട്. കൂടുതലായി വിൽപന നടന്നിരുന്ന പശ്ചിമ കൊച്ചിയുൾപ്പെടെ നിരവധി പ്രദേശങ്ങളിൽ കർശന ലോക്ക് ഡൗൺ തുടരുന്നതും തിരിച്ചടിയായി.കഴിഞ്ഞ ദിവസങ്ങളിൽ കാളമുക്ക് ഗോശ്രീപുരം ഹാർബറുകളിൽനിന്നും മത്സ്യ ബന്ധനത്തിനു പോയ പരമ്പരാഗത വള്ളങ്ങൾക്ക് ഒന്നുമുതൽ അഞ്ചു ലക്ഷം രൂപക്ക് വരെ അയല ലഭിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.