ഫോർട്ട്കൊച്ചി ബോട്ട് ദുരന്തത്തിന് അഞ്ചുവയസ്സ്
text_fieldsഫോർട്ട്കൊച്ചി: കോവിഡ് വ്യാപന ഭീതിക്കിടെ കൊച്ചി അഴിമുഖ ബോട്ടപകടത്തിെൻറ അഞ്ചാം വാർഷികം അനുസ്മരണ ചടങ്ങുകൾ ഇല്ലാതെ കടന്നുപോയി. 2015 ആഗസ്റ്റ് 26ന് ഉച്ചക്ക് 1.40ന് വൈപ്പിനിൽനിന്ന് ഫോർട്ട്കൊച്ചിയിലേക്ക് വരികയായിരുന്ന കൊച്ചി നഗരസഭയുടെ ഭാരത് എന്ന യാത്രാ ബോട്ട് മത്സ്യ ബന്ധന യാനത്തിെൻറ ഇടിയേറ്റ് തകർന്ന് മുങ്ങി താഴുകയായിരുന്നു.
നാല് സ്ത്രീകളടക്കം 11 പേരാണ് അപകടത്തിൽ മരിച്ചത്. ഇരുപതോളം പേർക്ക് പരിക്കേറ്റു. രക്ഷപ്പെട്ട ബോട്ട് യാത്രക്കാർ ഇന്നും ഭയത്തോടെയാണ് അപകട നിമിഷം ഓർക്കുന്നത്.
ഫോർട്ട്കൊച്ചി ജെട്ടിക്ക് സമീപത്ത് വെച്ച് അമിത വേഗത്തിലെത്തിയ ഇൻബോർഡ് വള്ളമാണ് യാത്രാ ബോട്ടിനെ നെടുകെ പിളർത്തിയത്. ഇത് സംബന്ധിച്ച അന്വേഷണം എങ്ങുമെത്തിയില്ല. നിരന്തര പ്രതിഷേധ സമരങ്ങളെ തുടർന്നാണ് കൊച്ചി അഴിമുഖത്ത് റോ റോ ജങ്കാർ സർവിസ് സംവിധാനം യാഥാർഥ്യമായത്. ദുരന്തത്തിൽനിന്നും പാഠമുൾക്കൊള്ളാതെയുള്ള അഴിമുഖ യാത്ര ഇന്നും ജനങ്ങൾക്ക് ഭീതിനിറഞ്ഞതാണ്.
കോവിഡ് വ്യാപനത്തെ തുടർന്ന് പടിഞ്ഞാറൻ കൊച്ചി മുഴുവൻ അടച്ചു പൂട്ടിയതോടെ അഴിമുഖത്തെ ബോട്ട്, റോ റോ വെസൽ സർവിസുകൾ സ്തംഭിച്ചിരിക്കുകയാണ്. സാധാരണയായി ഓർമ ദിനത്തിൽ നിരവധി സംഘടനകളാണ് അനുസ്മരണ ചടങ്ങുകൾ സംഘടിപ്പിക്കാറുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.