ഈ 'പൂക്കള'ത്തിൽ നിറയുന്നത് പൂവല്ല; പി.പി.ഇ കിറ്റിെൻറ വെട്ടുകഷണങ്ങൾ
text_fieldsപി.പി.ഇ കിറ്റ് തയ്ച്ചതിനുശേഷം ബാക്കിയാകുന്ന വെട്ടുകഷണങ്ങൾകൊണ്ട് പലനിറത്തിലുള്ളൊരു സുന്ദരമായ പൂക്കളം ഒരുക്കിയാൽ എങ്ങനെയുണ്ടാകും?. 2018ലെ പ്രളയകാലത്ത് പറവൂർ ചേന്ദമംഗലത്തെ കൈത്തറി തൊഴിലാളികളുടെ അതിജീവനത്തിെൻറ പ്രതീകമായ ചേക്കുട്ടിപ്പാവകളുടെ സ്രഷ്ടാവായ ലക്ഷ്മി മേനോെൻറ തലയിലാണ് ഈ കളർഫുൾ ആശയം വിടർന്നത്. ഉടൻ എറണാകുളം അരയൻകാവിലെ വീട്ടുമുറ്റത്ത് ഒരുക്കി, അസ്സലൊരു പി.പി.ഇ പൂക്കളം, പിന്നെയൊരു പേരുമിട്ടു; അത്തപ്പീ.
ഇവരുടെ വീട്ടിലുള്ള തയ്യൽ യൂനിറ്റിലെ വനിതകൾ പി.പി.ഇ കിറ്റ് ഒരുക്കുമ്പോൾ ബാക്കിയാകുന്ന വെട്ടുകഷണങ്ങൾകൊണ്ട് കോവിഡ് എഫ്.എൽ.ടി.സികളിൽ ഉപയോഗിക്കാവുന്ന ഭാരം കുറഞ്ഞ മൃദുവായ കിടക്കകൾ നിർമിച്ചുനൽകിയിരുന്നു. ശയ്യ എന്നു പേരിട്ട കിടക്കകൾ ഏറെ ശ്രദ്ധ നേടി. ഇതിനു പിന്നാലെയാണ് വെട്ടുകഷണങ്ങൾകൊണ്ട് ഓണപ്പൂക്കളം ഒരുക്കാമെന്ന ആശയത്തിൽ ലക്ഷ്മി എത്തിച്ചേർന്നത്.
പി.പി.ഇയും അത്തപ്പൂവും ചേർന്നാണ് 'അത്തപ്പീ'യായത്. തുണിക്കഷണങ്ങൾ വീണ്ടും കുഞ്ഞുകുഞ്ഞുകഷണങ്ങളാക്കി, ഇവ ഫാബ്രിക് പെയിൻറ് ഉപയോഗിച്ച് പലനിറം നൽകിയായിരുന്നു പൂക്കളമിടൽ തുടങ്ങിയത്. നീലനിറത്തിലുള്ള വെട്ടുകഷണങ്ങളിൽ ഓണത്തപ്പനും ഒരുങ്ങി. രൂപം മാറ്റിയ 'പൂക്കളം' അടുത്തവർഷവും ഉപയോഗിക്കാമെന്ന ഗുണമുണ്ട്.
തനതായ പൂക്കളത്തിെൻറ അനുഭൂതി നൽകിയില്ലെങ്കിലും കോവിഡ് കാലത്ത് മാറിയ ലോകക്രമത്തിനൊപ്പം ഉപയോഗശൂന്യമായ വസ്തുക്കളെ സർഗാത്മകമായി വീണ്ടെടുക്കുകയെന്ന ലക്ഷ്യമാണ് ഇതിനു പിന്നിലെന്ന് ലക്ഷ്മി മേനോൻ പറയുന്നു. ഭാവിയിൽ പൂക്കൾ മുമ്പത്തേപ്പോലെ സുലഭമായി വീണ്ടും കിട്ടുമ്പോൾ ഇങ്ങനെയും ഒരു കാലം നമുക്കുണ്ടായിരുന്നുവെന്ന് ഓർത്തുവെക്കാനും കൂടിയാണീ പൂക്കളമെന്ന് ലക്ഷ്മി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.