'പറന്നുനിരീക്ഷിച്ച്' ഫ്ലയിങ് സ്ക്വാഡ്; സെൻട്രലിൽ 44 കേസ്
text_fieldsകൊച്ചി: കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ കോവിഡ് പ്രോട്ടോക്കോൾ ലംഘനങ്ങൾക്കെതിരേ കർശന നടപടിയുമായി ഫ്ലയിങ് സ്ക്വാഡ്.
കണയന്നൂർ താലൂക്ക് തഹസിൽദാർ ബീന പി. ആനന്ദിെൻറയും തഹസിൽദാർ (എൽ.ആർ) റാണി.പി. എൽദോയുടെയും നേതൃത്വത്തിൽ രണ്ട് സംഘങ്ങളാണ് പരിശോധനക്കിറങ്ങിയത്.
സെൻട്രൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ സ്ഥലങ്ങളിൽ നടത്തിയ പരിശോധനയിൽ 44 കേസ് രജിസ്റ്റർ ചെയ്തു. സാമൂഹിക അകലം പാലിക്കാത്തതിന് 33 കേസും മാസ്ക് ധരിക്കാത്തതിന് 10 കേസുമെടുത്തു. കോവിഡ് മാർഗനിർദേശങ്ങൾ പാലിക്കാതെ പ്രവർത്തിച്ചതിന് ഒരു കട അടച്ചു. വരും ദിവസങ്ങളിലും കർശന പരിശോധനയുണ്ടാകുമെന്ന് കലക്ടർ എസ്.സുഹാസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.