ഇന്ത്യൻ ഗോൾവല കാത്ത മൈജോ പറയുന്നു; 'ഞങ്ങളുടെ നാട് നിങ്ങളൊന്ന് കാണണം'
text_fields
കൊച്ചി: പാഞ്ഞെത്തിയ പന്തുകൾക്ക് മുന്നിൽ വന്മതിൽ തീർത്ത് ഇന്ത്യൻ ഗോൾവലയം കാത്ത മൈജോ ഇപ്പോൾ തെൻറ നാടിനൊരു സുരക്ഷകവചം തേടുകയാണ്.
കടൽക്ഷോഭത്തിെൻറ പ്രതിസന്ധികളിൽനിന്ന് കരകയറാൻ അധികൃതരുടെ കനിവുണ്ടാകണമെന്നാണ് ഹോംലെസ് ലോകകപ്പിൽ ഇംഗ്ലണ്ടിെൻറ ഫുട്ബാൾ മൈതാനത്ത് ജർമനിയെ ഭയപ്പെടുത്തിയ ചെല്ലാനത്തിെൻറ പ്രിയപ്പെട്ടവൻ അഭ്യർഥിക്കുന്നത്.
ചെല്ലാനം വേളാങ്കണ്ണിയിൽ മത്സ്യത്തൊഴിലാളിയായ ജോസഫ് അറക്കലിെൻറയും ഗ്രേസിയുടെയും മകനാണ് മൈജോ. ഫുട്ബാളിൽ ഒരു നല്ല കരിയറാണ് ആഗ്രഹിച്ചിരുന്നത്.
എന്നാൽ, ഇപ്പോൾ തെൻറ നാട്ടിൽ സുരക്ഷിതമായ ഒരുജീവിതമാണ് ആഗ്രഹമെന്ന് ൈമജോ 'മാധ്യമ'ത്തോട് പറഞ്ഞു.
ഭയപ്പെടാതെ വീട്ടിലിരുന്ന് കുടുംബത്തിനൊപ്പം ഭക്ഷണം കഴിക്കാനും കൂട്ടുകാരോടൊപ്പം സമയം ചെലവഴിക്കാനും കഴിയണം. അമ്മമാർക്കും കുഞ്ഞുങ്ങൾക്കും സുരക്ഷിത തണലൊരുങ്ങണം.
കഴിഞ്ഞവർഷം ഈ സമയം ഇംഗ്ലണ്ടിലെ മത്സരം കഴിഞ്ഞ് താൻ തിരിച്ചെത്തിയിരുന്നു. അന്നും സമാന പ്രശ്നം നാട് നേരിടുകയായിരുന്നു. ഇത്തവണ പ്രശ്നം കൂടുതൽ രൂക്ഷമാണ്.
നിരവധി വീടുകളിലെ സാധനങ്ങൾ നഷ്ടപ്പെട്ടു. അമ്മമാരൊക്കെ പേടിച്ച് ഒരുവീട്ടിൽ ഒരുമിച്ച് ഇരിക്കുകയാണ്. ശാശ്വത പരിഹാരം ഉണ്ടാകണമെന്നാണ് തങ്ങളുടെ ആവശ്യമെന്നും മൈജോ കൂട്ടിച്ചേർത്തു. മൈജോയെക്കൂടാതെ ചെല്ലാനം സ്വദേശിയായ അലൻ സോളമനും ഹോംലെസ് ലോകകപ്പിൽ പങ്കെടുത്ത് മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.