മുഖംതിരിച്ച് വിദേശ വിനോദ സഞ്ചാരികൾ
text_fieldsമട്ടാഞ്ചേരി: കോവിഡിനുശേഷം കേരളത്തിലെത്തുന്ന വിദേശ വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ വലിയ കുറവ്. അതേസമയം, ആഭ്യന്തര സഞ്ചാരികളുടെ എണ്ണം ഉയർന്നിട്ടുണ്ട്. കേന്ദ്ര ടൂറിസം വകുപ്പ് പുറത്തിറക്കിയ കണക്കുകളിൽ വിദേശികൾ ഏറെയെത്തുന്ന ആദ്യ പത്ത് സംസ്ഥാനങ്ങളിൽ എട്ടാം സ്ഥാനത്താണ് കേരളം. ഗുജറാത്താണ് ഒന്നാം സ്ഥാനത്ത്.
2022ൽ 17.8 ലക്ഷം വിദേശവിനോദസഞ്ചാരികൾ ഗുജറാത്തിൽ എത്തിയപ്പോൾ മഹാരാഷ്ട്രയിൽ15.7ലക്ഷം പശ്ചിമ ബംഗാൾ 10.4 ലക്ഷം, ഡൽഹി 8.2 ലക്ഷം, ഉത്തർപ്രദേശ് 6.5, തമിഴ്നാട് 4.1 ലക്ഷം, രാജസ്ഥാൻ നാല് ലക്ഷം, കേരളം 3.5 ലക്ഷം, പഞ്ചാബ് 3.3 ലക്ഷം, മധ്യപ്രദേശ് രണ്ട് ലക്ഷം എന്നിങ്ങനെയാണ് വിദേശ വിനോദ സഞ്ചാരികളുടെ കണക്കുകൾ. മഹാമാരിക്ക് ശേഷം 2022ലാണ് വിനോദസഞ്ചാര മേഖല ഉണർന്നത്.
അടിസ്ഥാന സൗകര്യങ്ങളുടെ കുറവുകൾ, മതിയായ സുരക്ഷയില്ലായ്മ, വിദേശികൾക്ക് നേരെയുള്ള അതിക്രമങ്ങൾ, തെരുവുനായ് ശല്യം എന്നിവ വ്യാപകമായി പ്രചരിക്കപ്പെട്ടത് വിനയായെന്നാണ് ടൂറിസം രംഗത്തുള്ളവർ ചൂണ്ടിക്കാണിക്കുന്നത്. കോവിഡിന് മുമ്പ് കേരളത്തിൽ വിദേശ വിനോദ സഞ്ചാര മേഖലയിൽ ഉണ്ടായ ശരാശരി വളർച്ച തുടർന്നില്ലായെന്ന വിലയിരുത്തലാണ് ടൂർ ഓപറേറ്റർമാർ ഉന്നയിക്കുന്നത്. മൺസൂൺ സീസണിലും പ്രതീക്ഷിച്ചത്ര വിദേശ വിനോദ സഞ്ചാരികളുടെ വരവ് ഉണ്ടായില്ലെന്നാണ് ടൂറിസ്റ്റ് ഗൈഡുകൾ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.