മലിനമായി ഫോർട്ട്കൊച്ചി കടപ്പുറം; മുക്കുപൊത്തി സഞ്ചാരികൾ
text_fieldsഫോർട്ട്കൊച്ചി: കൊച്ചി മുസ്രിസ് ബിനാലേ, പുതുവർഷ ആഘോഷമായ കൊച്ചിൻ കാർണിവൽ എന്നിവ ആരംഭിച്ചതോടെ ഫോർട്ട്കൊച്ചിയിലേക്ക് സഞ്ചാരികളുടെ പ്രവാഹമാണ്. ഇവിടെയെത്തുന്ന സഞ്ചാരികൾ സന്ദർശിക്കുന്ന ഇടമാണ് ഫോർട്ട്കൊച്ചി കടപ്പുറം. നിലവിൽ കടപ്പുറത്തിന്റെ അവസ്ഥ ഏറെ ശോച്യമാണ്.പോളപ്പായലും മാലിന്യവും അടിഞ്ഞ് ചീഞ്ഞ് ദുർഗന്ധം പരത്തുന്ന അവസ്ഥയാണ്. സഞ്ചാരികൾ മൂക്കുപൊത്തി മടങ്ങേണ്ട അവസ്ഥയാണ്.
ചെറിയ മണ്ണുമാന്തി ഉപയോഗിച്ച് പായൽ കടപ്പുറത്ത് തന്നെ കുഴിച്ച മൂടുന്ന ജോലിയാണ് ഇപ്പോൾ നഗരസഭ നടത്തുന്നത്. രാത്രി കടൽ അടിച്ചു കയറുമ്പോൾ പകൽ മൂടിവെച്ച മാലിന്യം പുറത്തേക്ക് വരുന്നു.
കയറുന്ന വെള്ളം കുഴിയായി മാറിയ തീരത്ത് കെട്ടി ക്കിടക്കുകയാണ്.ശാസ്ത്രീയമായ മാലിന്യനീക്കം നടക്കുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്. നാറാണത്ത് ഭ്രാന്തന്റെ പ്രവൃത്തിയാണ് ചെയ്ത് വരുന്നതെന്നും പൊതുജനം ആരോപിക്കുന്നു. ഇഴജന്തുക്കൾ, നായ്ക്കൾ എന്നിവയുടെ ശല്യവും സഞ്ചാരികളെ അലസോരപ്പെടുത്തുന്നു. അടിയന്തരമായ ഇടപെടലുകൾ ഉണ്ടാകണമെന്നാണ് പൊതുജനാവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.