ഫോർട്ട്കൊച്ചി ബോട്ട് സർവിസ് നിർത്തി; വലഞ്ഞ് യാത്രക്കാർ
text_fieldsകമാലക്കടവ് ജെട്ടിയിലേക്ക് സർവിസ് മാറ്റണമെന്ന് ആവശ്യം
മട്ടാഞ്ചേരി: കോവിഡ് വ്യാപന കേസുകളുടെ പശ്ചാത്തലത്തിൽ രണ്ടാംഡിവിഷൻ അടച്ചുപൂട്ടിയതിനെ തുടർന്ന് ഫോർട്ട്കൊച്ചി കസ്റ്റംസ് ജെട്ടിയിൽ നിന്നുള്ള ബോട്ട് സർവിസ് നിർത്തിയത് മട്ടാഞ്ചേരി, ഫോർട്ട്കൊച്ചി മേഖലയിലെ യാത്രക്കാർക്ക് ദുരിതമാകുന്നു.
മേഖലകളിലെ യാത്രക്കാരുടെ പ്രധാന ആശ്രയമാണ് ബോട്ട് സർവിസ്. നേരത്തേ കസ്റ്റംസ് ജെട്ടിക്ക് പുറമെ മട്ടാഞ്ചേരി ബോട്ട് ജെട്ടിയിൽനിന്നും സർവിസ് ഉണ്ടായിരുന്നു. എന്നാൽ, ഒരു വർഷത്തിലധികമായി സർവിസ് നിർത്തിയിരിക്കുകയാണ്.
ഇതുമൂലം മട്ടാഞ്ചേരി മേഖലയിലെ യാത്രക്കാരും ബോട്ട് കയറാനെത്തുന്നത് കസ്റ്റംസ് ജെട്ടിയിലാണ്. കരുവേലിപ്പടി കല്ല് ഗോഡൗണിന് സമീപം ലക്ഷങ്ങൾ മുടക്കി പണിത ജെട്ടി വർഷങ്ങളായി അടഞ്ഞുകിടക്കുകയാണ്. ഉദ്ഘാടനത്തിനുശേഷം കഷ്ടിച്ച് ഒരുമാസം തികയും മുമ്പ് സർവിസ് നിർത്തുകയായിരുന്നു.
കസ്റ്റംസ് ജെട്ടി കൂടി പൂട്ടാനുള്ള ശ്രമമാണ് അധികൃതർ നടത്തുന്നതെന്നും പശ്ചിമകൊച്ചിയോടുള്ള അവഗണനയാണ് ഇതിന് കാരണമെന്നും നാട്ടുകാർ ആരോപിക്കുന്നു.
നിലവിലെ സാഹചര്യം കണക്കിലെടുത്ത് കസ്റ്റംസ് ജെട്ടിയിൽ അടുപ്പിക്കേണ്ട ബോട്ട് കെണ്ടയ്ൻമെൻറ് സോൺ പിൻവലിക്കും വരെ ഫോർട്ട്കൊച്ചി കമാലക്കടവ് ജെട്ടിയിലേക്ക് മാറ്റണമെന്നാണ് ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.