ഫോർട്ട്കൊച്ചിയിൽ വൃക്കമാഫിയ പിടിമുറുക്കുന്നു
text_fieldsപള്ളുരുത്തി: കടബാധ്യതയിൽപെടുന്ന വീട്ടമ്മമാരുടെ നിസ്സഹായത മുതലെടുത്ത് വൃക്കമാഫിയ കൊച്ചിയിൽ പിടിമുറുക്കുന്നു. പടിഞ്ഞാറൻ കൊച്ചി കേന്ദ്രീകരിച്ച് കഴിഞ്ഞ ഒരുവർഷത്തിനിടെ ഇവരുടെ കെണിയിൽ അകെപ്പട്ടത് അഞ്ചോളം വീട്ടമ്മമാരെന്നാണ് സൂചന. ചൂഷണത്തിന് ഇരയായ വീട്ടമ്മമാർതന്നെയാണ് ഇക്കാര്യം മാധ്യമങ്ങളോട് പങ്കുെവച്ചത്.
നിർധന കുടുംബങ്ങളിലെ സ്ത്രീകളാണ് ഇരകളാകുന്നത്. കടം വീട്ടാനും മറ്റ് അത്യാവശ്യങ്ങൾക്കുമായി എട്ടുലക്ഷം രൂപ നൽകാമെന്ന് ഏജൻറ് വീട്ടിലെത്തി വാഗ്ദാനം ചെയ്യുകയും പകരം വൃക്ക നൽകാമെന്ന് സമ്മതിപ്പിക്കുകയും ചെയ്യും.
ദാനം ചെയ്തുകഴിഞ്ഞാലും സാധാരണ മനുഷ്യരെപോലെ ഏതു കഠിന ജോലിയെടുക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിക്കും. സമ്മതം അറിയിച്ചുകഴിഞ്ഞാൽ പിന്നെ രേഖകളിൽ ഒപ്പിടുവിക്കും. പിന്നീട് പല പരിശോധനകൾ നടത്തും. ഇതിന് മാത്രം എൺപതിനായിരം രൂപയോളം െചലവാകും. പരിശോധനകൾക്കുശേഷം ആശുപത്രിയിൽ ശസ്ത്രക്രിയക്ക് ഏർപ്പാടുചെയ്യും.
അതിനുശേഷമാണ് പണം കൈമാറുക. ഏജൻറുമാർ രണ്ടും മൂന്നും ഇരട്ടി തുകയാണ് ആവശ്യക്കാരിൽ നിന്ന് വാങ്ങുന്നത്. വൃക്ക ദാനം ചെയ്തവർതന്നെ പിന്നീട് മാഫിയയുടെ ഏജൻറായി പ്രവർത്തിക്കുന്നുമുണ്ട്. സ്ത്രീകൾ പരസ്പരം ജാമ്യം നിന്ന് മൂന്നും നാലും ഏജൻസികളിൽനിന്ന് വായ്പയെടുക്കുന്ന വീട്ടമ്മമാരെയാണ് സംഘം ചൂഷണം ചെയ്യുന്നത്.
കാലാവധി പൂർത്തിയായിട്ടും പണം തിരിച്ചടക്കാതെവരുകയും കടക്കെണിയിൽപെടുകയും ചെയ്യുമ്പോഴാണ് മാഫിയ ഏജൻറ് വീട്ടിലെത്തുന്നത്. പലപ്പോഴും പരിചയമുള്ള സ്ത്രീകൾതന്നെയാണ് ഏജൻറുമാരായി പ്രവർത്തിക്കുന്നത്.
വൃക്ക നൽകാമെന്ന് സമ്മതിച്ചതിനുശേഷം പിന്മാറിയതിന് ഭീഷണിയുണ്ടെന്ന് ഒരുവീട്ടമ്മ പറയുന്നു.
പരിശോധനകൾക്ക് െചലവഴിച്ച തുക തിരിച്ചുനൽകണമെന്ന് ആവശ്യപ്പെട്ടാണ് ഭീഷണി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.