ഭിന്നശേഷി വെല്ലുവിളിയല്ല; അമ്മുക്കുട്ടിക്ക് കലക്ടറാകണം
text_fieldsപള്ളുരുത്തി: ജന്മന കൈകാലുകൾക്ക് ശേഷിയില്ലാത്ത ത്രേസ്യ നിമില എന്ന അമ്മുക്കുട്ടിക്ക് ഒരാഗ്രഹമാണുള്ളത്, കലക്ടറാകണം.
തേവര സേക്രഡ് ഹാർട്ട് കോളജിലെ ബി.എ സോഷ്യോളജി മൂന്നാം വർഷ വിദ്യാർഥിനിയാണ് അമ്മുക്കുട്ടി. ഇടക്കൊച്ചി സെന്‍റ് മേരീസ് ദേവാലയത്തിനു സമീപം കിളിക്കൽ വീട്ടിൽ ഡെന്നി-സുമിത ദമ്പതികളുടെ മകളാണ് ഈ 25കാരി. ആറാം മാസത്തിലായിരുന്നു സുമിതയുടെ പ്രസവം. ജനിച്ചപ്പോൾ തന്നെ പരിമിതികൾ കൂട്ടായി.
എന്നാൽ, ഭിന്നശേഷിക്ക് മുന്നിൽ തോറ്റുകൊടുക്കാൻ അമ്മുവിന് മനസ്സില്ല. യു.പി.എസ്.സി എഴുതണം. ഐ.എ.എസ് എടുക്കണം, കലക്ടറാകണം. കുമ്പളങ്ങി സെന്‍റ് പീറ്റേഴ്സ് സ്കൂളിലായിരുന്നു പ്ലസ് ടു വരെ പഠിച്ചത്. കഴിഞ്ഞ ദിവസം കൂട്ടുകാർ ചേർന്ന് അമ്മു മനസ്സിൽ സൂക്ഷിച്ചിരുന്ന മോഡലിങ് എന്ന ആഗ്രഹം സാധിച്ചു കൊടുത്തിരുന്നു.
അതിെൻറ സന്തോഷത്തിലാണ് ഇപ്പോൾ അമ്മുക്കുട്ടി. ഡ്രൈവറായി ജോലി നോക്കുകയാണ് പിതാവ് ഡെന്നി. മൂന്ന് മക്കളടങ്ങുന്ന കുടുംബവുമായി വാടകവീട്ടിലാണ് താമസം. മുത്തമകളാണ് അമ്മുക്കുട്ടി. അച്ഛൻ തളരരുതെന്നാണ് അമ്മുക്കുട്ടിയുടെ ഉപദേശം. ഒരുനാൾ ഞാനും കലക്ടറുമെന്ന് അമ്മു പറയുമ്പോൾ ആ വാക്ക് പൊന്നാകണേയെന്നാണ് മാതാപിതാക്കളുടെ പ്രാർഥന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.