ബേക്കറിയിലേക്ക് ഫോൺ ചെയ്ത് ഓർഡർ നൽകി തട്ടിപ്പ്
text_fieldsപള്ളിക്കര: ബേക്കറിയിലേക്ക് ഫോണ്‍ ചെയ്ത് സാധനങ്ങള്‍ക്ക് ഓർഡര്‍ നല്കി തട്ടിപ്പ്. ഓർഡര്‍ നല്‍കിയശേഷം കട ഉടമയുടെ അക്കൗണ്ടും ഒ.ടി.പി നമ്പറും വാങ്ങി പൈസ അക്കൗണ്ടില്‍ ഇടാമെന്ന് പറഞ്ഞ് അക്കൗണ്ടിലെ പൈസ അടിച്ചുമാറ്റുന്ന തട്ടിപ്പ് സംഘം സജീവം. കഴിഞ്ഞ ദിവസം കരിമുഗള്‍ ചോയ്സ് ബേക്കറിയില്‍ രാവിലെ ഭക്ഷണസാധനങ്ങള്‍ക്ക് ഓർഡര്‍ ചെയ്തശേഷം വൈകീട്ട് വന്ന് എടുത്തോളാമെന്ന് പറയുകയും തുടര്‍ന്ന് സമയമായപ്പോള്‍ പൈസ അക്കൗണ്ട് വഴി കൈമാറാമെന്ന് ഉടമയെ അറിയിക്കുകയുമായിരുന്നു.
അക്കൗണ്ട് നമ്പർ കൈമാറിയെങ്കിലും സംശയം തോന്നിയ കടയുടമ ഉടന്‍ എ.ടി.എം ഉപയോഗിച്ച് അക്കൗണ്ടിലെ പൈസ പിന്‍വലിച്ചു. പിന്നീട് ബാങ്കുമായി ബന്ധപ്പെട്ടപ്പോഴാണ് തട്ടിപ്പാണെന്ന് മനസ്സിലായത്. ഉടന്‍ പൊലീസില്‍ പരാതി നല്‍കിയതോടെ ഇത്തരത്തിലുള്ള തട്ടിപ്പുകള്‍ വ്യാപകമായി നടക്കുന്നുവെന്നറിഞ്ഞത്. കരിമുഗളില്തന്നെ മറ്റ് ചില കടകളിലും സമാന തട്ടിപ്പ് നടന്നിട്ടുണ്ട്. 25 ബിരിയാണിയും ആറ് കിലോ േകക്കുമാണ് ഓർഡര്‍ ചെയ്തിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.