കാനഡയിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പ്രതി പിടിയിൽ
text_fieldsകാക്കനാട്: കാനഡയിൽ ജോലി വാഗ്ദാനം ചെയ്ത് 18 ലക്ഷം രൂപ തട്ടിച്ച കേസിൽ ആലപ്പുഴ സ്വദേശിയെ അറസ്റ്റ് ചെയ്തു. അമ്പലപ്പുഴ സ്വദേശി മടത്തിപറമ്പ് ഭാഗത്ത് ചേലത്ത് വീട്ടിൽ പ്രഭ ബാലൻ പണിക്കരാണ് (59) ഇൻഫോപാർക്ക് പൊലീസിന്റെ പിടിയിലായത്. കാക്കനാട് സ്വദേശിക്ക് കാനഡയിൽ ജോലി വാഗ്ദാനം ചെയ്ത് 18,26,857 രൂപ കൈപ്പറ്റിയശേഷം ജോലി ശരിയാക്കിക്കൊടുക്കാതെ പണം തട്ടിയെടുത്തെന്നാണ് പരാതി.
ഇൻഫോപാർക്ക് സി.ഐ പി.ആർ. സന്തോഷിന്റെ നേതൃത്വത്തിൽ എസ്.ഐ ശ്രീജിത്, എ.എസ്.ഐമാരായ ഷാഹി, ഉഷസ്, സീനിയർ സി.പി.ഒ അനിൽകുമാർ, സി.പി.ഒ ശരത് എന്നിവരടങ്ങിയ പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.