പന്തളം രാജകുടുംബാംഗമെന്ന് തെറ്റിദ്ധരിപ്പിച്ച് കോടികളുടെ തട്ടിപ്പ്; പ്രതികൾ പിടിയിൽ
text_fieldsകൊച്ചി: പന്തളം രാജകുടുംബാംഗമാണെന്നും കുവൈത്തിൽ യു.എസ് ആർമിക്ക് സാമഗ്രികൾ വിതരണം ചെയ്യുന്നവരാണെന്നും തെറ്റിദ്ധരിപ്പിച്ച് കോടികളുടെ തട്ടിപ്പ് നടത്തിയ കേസിലെ പ്രതികൾ അറസ്റ്റിൽ. പത്തനംതിട്ട നരിയാപുരം വള്ളിക്കോട് തേവർ അയത്ത് സന്തോഷ് കരുണാകരൻ (43), കൂട്ടാളി എറണാകുളം എരൂർ അറക്കക്കടവ് പാലം വൈഷ്ണവം വീട്ടിൽ ജി. ഗോപകുമാർ (48) എന്നിവരാണ് കടവന്ത്ര പൊലീസിെൻറ പിടിയിലായത്.
കടവന്ത്ര കർഷക റോഡിൽ പ്രവർത്തിച്ചിരുന്ന ഓയെസ് ബിസിനസ് സൊല്യൂഷൻസ് എന്ന സ്ഥാപനത്തിെൻറ ഉടമയെ തെറ്റിദ്ധരിപ്പിച്ച് 26 കോടി രൂപ വിലവരുന്ന സോഫ്റ്റ് വെയർ സോഴ്സ് കോഡ് 15,000 രൂപ മാത്രം അഡ്വാൻസ് നൽകി കൈവശപ്പെടുത്തിയെന്നാണ് കേസ്. കൂടാതെ, സ്ഥാപനത്തിലെ 20ഓളം ജീവനക്കാരെ കോയമ്പത്തൂരിലുള്ള തെൻറ വെസ്റ്റ്ലൈൻ ഹൈടെക് ഇന്ത്യ എന്ന സ്ഥാപനത്തിൽ ജോലിക്കായി നിയമിച്ച് മാസങ്ങളോളം ശമ്പളം കൊടുക്കാതെ ജോലി ചെയ്യിപ്പിച്ചതിെനതിരെയും കേസുണ്ട്. കോയമ്പത്തൂർ, കന്യാകുമാരി എന്നിവിടങ്ങളിൽ പഞ്ചനക്ഷത്ര ഹോട്ടൽ ഉടമയാണെന്നും നീലഗിരിയിൽ 2500 ഏക്കർ ഡിജിറ്റൽ രീതിയിൽ കൃഷി നടത്തുകയാണെന്നും പറഞ്ഞ് സ്ഥാപന ഉടമയെ പരിചയപ്പെടുത്തിയായിരുന്നു തട്ടിപ്പിന് കളമൊരുക്കിയതെന്ന് പൊലീസ് പറഞ്ഞു.
നീലഗിരിയിൽ 2500 ഏക്കർ പന്തളം രാജകുടുംബത്തിന് അവകാശപ്പെട്ട സ്ഥലം വാങ്ങി കൃഷി ചെയ്യാം എന്ന് വിശ്വസിപ്പിച്ച് കുവൈത്തിൽ വ്യവസായിയായ ഒഡിഷ ഭുവനേശ്വർ സ്വദേശി അജിത് മഹാപത്രയെ ആറുകോടി രൂപ കബളിപ്പിച്ച കേസിൽ കീഴടങ്ങാനെത്തുമ്പോഴാണ് ഇവരെ അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.