Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപണമിടപാട് സ്ഥാപനത്തിൽ...

പണമിടപാട് സ്ഥാപനത്തിൽ ലക്ഷങ്ങളുടെ തട്ടിപ്പ്; ജീവനക്കാരിയും ഭർത്താവും അറസ്​റ്റിൽ

text_fields
bookmark_border
പണമിടപാട് സ്ഥാപനത്തിൽ ലക്ഷങ്ങളുടെ തട്ടിപ്പ്;  ജീവനക്കാരിയും ഭർത്താവും അറസ്​റ്റിൽ
cancel

പാമ്പാക്കുട: അഞ്ചൽപെട്ടിയിൽ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ തട്ടിപ്പ് നടത്തിയ ജീവനക്കാരിയും ഭർത്താവും അറസ്​റ്റിൽ. മണ്ണത്തൂർ കുഴിക്കാട്ടുവീട്ടിൽ അഞ്ജലി (26), ഭർത്താവ് ശരത്ത് (30) എന്നിവരെയാണ് പൊലീസ് പിടികൂടിയത്​.

സ്ഥാപനത്തിലെ ഒന്നേകാൽ കിലോയോളം സ്വർണം പണയപ്പെടുത്തി 30 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയതായാണ് പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയത്. മീമ്പാറ സ്വദേശിയുടെയാണ് സ്ഥാപനം. സ്വർണപ്പണയത്തിൽ പണം വായ്പ നൽകുന്ന സ്ഥാപനത്തി​െൻറ പൂർണ ചുമതല അഞ്ജലിക്കായിരുന്നു.

ഇടപാടുകാർ സ്ഥാപനത്തിൽ പണയംെവച്ച സ്വർണം പാമ്പാക്കുട, മണ്ണത്തൂർ എന്നിവിടങ്ങളിൽ കൂടിയ തുകക്ക്​ വീണ്ടും പണയംെവച്ചാണ് ഇരുവരും ചേർന്ന് തട്ടിപ്പ് നടത്തിയത്. പണയം എടുക്കുന്നതിന് ഇടപാടുകാർ വരുമ്പോൾ ഭർത്താവ് ശരത്തിനെ വിളിച്ചുവരുത്തി സ്വർണം എടുപ്പിച്ച്​ നൽകുകയായിരുന്നു രീതി. സ്ഥാപനത്തിലെ തന്നെ സ്വർണം വീണ്ടും പണയം െവച്ചാണ് ഇതിനുള്ള പണം കണ്ടെത്തിയിരുന്നത്. ഉടമസ്ഥൻ നടത്തിയ വാർഷിക പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്. തുടർന്ന് പൊലീസിന് പരാതി നൽകുകയായിരുന്നു. തെളിവെടുപ്പ് നടന്നുവരുന്നതായി പിറവം പൊലീസ് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:financial institution Fraud
News Summary - Fraud of lakhs in a financial institution; Employee and husband arrested
Next Story