ഗെയിമിഫിക്കേഷൻ ക്ലാസിലൂടെ താരമായി 'മനു സാർ'
text_fieldsകൊച്ചി: പഠിക്കാൻ ബുദ്ധിമുട്ടുള്ള വിഷയങ്ങളും പാഠഭാഗങ്ങളും കളികളുമായി കൂട്ടിയിണക്കി ലളിതവും ആസ്വാദ്യകരവുമായി വിദ്യാർഥികളിലെത്തിച്ച് കൈയടി നേടുകയാണ് കുസാറ്റ് അധ്യാപകന് ഡോ. മനു മെല്വിന് ജോയ്്. ഗെയിമിഫിക്കേഷന്‍ എന്ന നൂതന ശാസ്ത്രീയ രീതിയിലൂടെ അന്താരാഷ്ട്രതലത്തിെല ക്ലാസുകൾ വരെ കുസാറ്റ് സ്കൂള്‍ ഓഫ് മാനേജ്മെൻറ് സ്റ്റഡീസിലെ ഈ അധ്യാപകൻ നൽകുന്നുണ്ട്.
ലോകത്തിലെ ഏറ്റവും വലിയ വനിത സര്‍വകലാശാലയായ സൗദി അറേബ്യയിലെ പ്രിന്‍സസ് നൂറ ബിന്ത് അബ്ദുൽ റഹ്മാന് സര്‍വകലാശാലയിലെ കോളജ് ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷനില്‍ ഇദ്ദേഹം തെൻറ രണ്ടാമത്തെ അന്താരാഷ്ട്ര ഓണ്‍ലൈന്‍ പരിശീലനം നടത്തിയത് കഴിഞ്ഞ ദിവസമാണ്.
'അക്കാദമിക വിഷയങ്ങളിലെ ഗെയിമിഫിക്കേഷന്‍' എന്നതായിരുന്നു വിഷയം. പങ്കെടുത്തവരുടെ പ്രതികരണങ്ങളിൽ ഏറെ സന്തുഷ്ടനാണ് കുസാറ്റിലെ കുട്ടികളുടെ സ്വന്തം മനു സാർ.
പുതിയ കാലത്തിെൻറ പഠനരീതികളില്‍ ഗെയിമിഫിക്കേഷനുള്ള പ്രാധാന്യം തിരിച്ചറിഞ്ഞതുകൊണ്ടാണ് വിദേശരാജ്യങ്ങളില്‍നിന്നുപോലും ഡോ. മനുവിന് ക്ഷണം ലഭിക്കുന്നത്.
ഇന്ത്യക്കകത്തും പുറത്തുമായി വിവിധ വിദ്യാഭ്യാസ, കോര്‍പറേറ്റ് സ്ഥാപനങ്ങളിലും ഗെയിമിഫിക്കേഷന്‍ വിഷയത്തില്‍ അദ്ദേഹം പരിശീലനം നല്‍കിക്കഴിഞ്ഞു.
ഇതിനകം അമ്പതിലേറെ ബാച്ചുകളിലായി അഞ്ഞൂറിലധികം പരിശീലന മണിക്കൂറുകള്‍ പൂര്‍ത്തിയാക്കിയ അദ്ദേഹത്തിെൻറ പരിപാടിയില്‍ രണ്ടായിരത്തില്പരം അധ്യാപകരും ഗവേഷണ വിദ്യാർഥികളും നൂറില്‍പരം കോർപറേറ്റ്് പ്രതിനിധികളും പങ്കെടുത്തിട്ടുണ്ട്്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.