മട്ടാഞ്ചേരിയിൽ മാലിന്യക്കൂമ്പാരത്തിന് തീപിടിച്ചു
text_fieldsമട്ടാഞ്ചേരി: വില്ലിങ്ടൺ ഐലൻഡിലെ അലക്സാണ്ടർ പറമ്പിത്തറ പാലത്തിന് സമീപം മാലിന്യക്കൂമ്പാരത്തിന് തീപിടിച്ചു. തീ പടർന്നതോടെ പുകപടലം നിറഞ്ഞ് ഹൈവേ വഴി ഗതാഗതവും തടസ്സപ്പെട്ടു. ശനിയാഴ്ച രാത്രി ഏഴോടെയാണ് സംഭവം. യാത്രക്കാർ വിവരം അറിയിച്ചതിനെ തുടർന്ന് തുറമുഖത്തെ അഗ്നിശമന സേനാംഗങ്ങളെത്തി തീയണക്കാൻ ശ്രമിച്ചു. എന്നാൽ, തീ മറ്റിടങ്ങളിലേക്ക് ആളി പടർന്നതോടെ മട്ടാഞ്ചേരിയിൽനിന്നും ഫയർ യൂനിറ്റ് എത്തി രണ്ട് മണിക്കൂറോളം പ്രയത്നിച്ചാണ് അണച്ചത്. തുറമുഖ അധീനതയിലുള്ള സ്ഥലമാണിത്. ചീഫ് ഫയർ ഓഫിസർ എ. സുബ്രഹ്മണ്യൻ, അസി. ഫയർ ഓഫിസർ ബീർ ബഹദൂർ മൗരിയ എന്നിവർ തീയണക്കുന്നതിന് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.