പുഴയിൽ പെൺകുട്ടിയുെട മൃതദേഹം: പിതാവിന്റെ കാർ കേരളത്തിന് പുറത്തുപോയെന്ന്, അന്വേഷണസംഘം വാളയാറിൽ
text_fieldsകാക്കനാട് (എറണാകുളം): മുട്ടാർ പുഴയിൽനിന്ന് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം പുതിയ വഴിത്തിരിവിൽ. കുട്ടി കൊല്ലപ്പെട്ട രാത്രി പിതാവ് സനു മോഹനുമൊത്ത് സഞ്ചരിച്ച കാർ സംസ്ഥാനത്തിന് പുറത്തേക്ക് കടന്നതായി അന്വേഷണസംഘം സ്ഥിരീകരിച്ചു. വാളയാർ ചെക്ക്പോസ്റ്റിൽനിന്ന് ലഭിച്ച സി.സി ടി.വി ദൃശ്യങ്ങളിൽനിന്നാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. തിങ്കളാഴ്ച പുലർച്ച രേണ്ടാടെയാണ് ഇയാളുടെ കാർ അതിർത്തി കടന്നത്.
ഇതുസംബന്ധിച്ച കൂടുതൽ വിവരം ശേഖരിക്കുന്നതിന് പ്രത്യേകസംഘം രൂപവത്കരിച്ചിട്ടുണ്ട്. ഈ സംഘം തുടരന്വേഷണത്തിന് വാളയാറിലേക്ക് പുറപ്പെട്ടു. സി.സി ടി.വി കാമറകൾ കേന്ദ്രീകരിച്ച് അന്വേഷണം വിപുലമാക്കാനാണ് തീരുമാനം. കാറിൽ ഒരാൾ മാത്രമായിരുന്നു ഉണ്ടായിരുന്നതെന്ന് സി.സി ടി.വിയിൽ വ്യക്തമായിട്ടുണ്ട്. ഇത് സനുതന്നെയായിരുന്നോ എന്ന് സ്ഥിരീകരിക്കും.
ദൃശ്യങ്ങൾ ലഭിക്കുന്നതുവരെ ഇയാൾ മറ്റെവിടെയെങ്കിലും ആത്മഹത്യ ചെയ്തിരുന്നോ എന്ന സംശയത്തിൽ മൃതദേഹം കണ്ടെത്തുന്നതിന് വ്യാപക തിരച്ചിലിലായിരുന്നു പൊലീസ് സംഘം. അതിനിടെ, സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് കുട്ടിയുടെ അമ്മ രമ്യ, ആലപ്പുഴയിെല മറ്റുബന്ധുക്കൾ, സുഹൃത്തുക്കൾ എന്നിവരുടെ മൊഴി രേഖപ്പെടുത്തി.
തൃക്കാക്കര സി.ഐ കെ. ധനപാലെൻറ നേതൃത്വത്തിെല സംഘമാണ് മൊഴിയെടുത്തത്. സനു മോഹെൻറ ഭാഗത്തുനിന്ന് സംശയത്തിനിടയാക്കുന്ന സംഭവങ്ങൾ മുമ്പ് ഉണ്ടായിട്ടില്ലെന്നും എല്ലാവരോടും മാന്യമായ പെരുമാറ്റമായിരുെന്നന്നുമാണ് മൊഴിയിൽനിന്ന് വ്യക്തമാകുന്നത്. ഇയാൾക്ക് സാമ്പത്തിക പ്രതിസന്ധി ഉണ്ടായിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
കുട്ടിയുടെ മൃതദേഹം കണ്ടെത്തിയ പ്രദേശത്ത് സി.സി ടി.വി ദൃശ്യങ്ങൾ വ്യക്തമല്ലായിരുന്നു. സനുവിെൻറ ഫ്ലാറ്റിൽ നടത്തിയ അന്വേഷണത്തിൽ പ്രത്യേകിച്ച് വിവരമൊന്നും ലഭിക്കാത്തതിനാൽ പൊലീസ് ഫോറൻസിക് സംഘത്തിെൻറ സഹായം തേടിയിട്ടുണ്ട്. ഞായറാഴ്ച വൈകീട്ടോടെ രമ്യയുടെ ബന്ധുവീട്ടിൽനിന്നാണ് സനുവിനെയും മകെളയും കാണാതായത്.
കങ്ങരപ്പടിയിലെ ഫ്ലാറ്റിലെത്തിയ ശേഷം ഇരുവരും കാറിൽ മടങ്ങിയതായി നേരേത്ത പൊലീസിന് വിവരം ലഭിച്ചിരുന്നു. തിങ്കളാഴ്ച ഉച്ചയോടെ മുട്ടാർ പുഴയിൽ മഞ്ഞുമ്മൽ റെഗുലേറ്റർ കം ബ്രിഡ്ജിന് സമീപത്തുനിന്നാണ് കുട്ടിയുടെ മൃതദേഹം പൊലീസ് കണ്ടെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.