എച്ച്.യു.ഐ.ഡി പതിക്കുന്നില്ല: സ്വർണാഭരണ വ്യാപാരികൾ പ്രതിസന്ധിയിൽ
text_fieldsകൊച്ചി: സ്വർണവ്യാപാരത്തിന് നിർബന്ധമാക്കിയ ഹാൾ മാർക്കിങ് തിരിച്ചറിയൽ (എച്ച്.യു.ഐ.ഡി) മുദ്ര പതിക്കലിന് സജ്ജീകരണം ഇല്ലാത്തതിനാൽ പ്രതിസന്ധി നേരിട്ട് വ്യാപാരികൾ. ഉപഭോക്താക്കൾക്ക് സ്വർണം വാങ്ങുേമ്പാഴും വിൽക്കുേമ്പാഴും പരിശുദ്ധി ഉറപ്പിക്കാനാണ് ഹാൾമാർക്കിങ്. എന്നാൽ, അതിനൊപ്പം എച്ച്.യു.ഐ.ഡിയും ആഭരണങ്ങളിൽ പതിക്കണമെന്ന നിർബന്ധം മേഖലയാകെ താറുമാറാക്കിയെന്ന് വ്യാപാരികൾ പരാതിപ്പെടുന്നു.
ഈ മാസം ഒന്നുമുതലാണ് എച്ച്.യു.ഐ.ഡി നിർബന്ധമാക്കിയത്. കഴിഞ്ഞ 15 ദിവസമായി ഒരുഹാൾമാർക്കിങ് സെൻററും അത് പതിച്ചുനൽകുന്നില്ലെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചൻറ്സ് അസോസിയേഷൻ സംസ്ഥാന ട്രഷറർ എസ്. അബ്ദുൽ നാസർ പറഞ്ഞു. ഓൺലൈൻ െസർവർ ഡൗണാണ്, സോഫ്റ്റ്വെയർ ശരിയാകുന്നില്ല തുടങ്ങിയ കാരണങ്ങളാണ് ഹാൾമാർക്കിങ് സെൻററുകൾ പറയുന്നത്. സിഡാക് എന്ന സ്ഥാപനമാണ് എച്ച്.യു.ഐ.ഡി സോഫ്റ്റ്വെയർ വികസിപ്പിച്ചത്.
ദിവസേന ആയിരക്കണക്കിന് സ്വർണാഭരണങ്ങളിൽ ഹാൾമാർക്ക് ചെയ്തിരുന്ന സെൻററുകൾക്ക് ഇപ്പോൾ ഒരുദിവസം 100എണ്ണംപോലും യു.ഐ.ഡി പതിച്ചുനൽകാൻ കഴിയുന്നില്ല. കേരളത്തിലെ 73 ഹാൾമാർക്കിങ് സെൻററിൽ രാവിലെ ആഭരണങ്ങൾ നൽകിയാൽ വൈകുന്നതിനുമുമ്പ് മുദ്ര ചെയ്ത് നൽകിയിരുന്നു. എന്നാൽ, മൂന്നുദിവസം വരെ എച്ച്.യു.ഐ.ഡി മുദ്ര ചെയ്യുന്നതിന് കാലതാമസം വരുമെന്നാണ് ഹാൾമാർക്കിങ് സെൻററുകൾ പറയുന്നത്. ഈ കാലതാമസം വ്യാപാരത്തെ സാരമായി ബാധിക്കും.
മിക്ക ഹാൾമാർക്കിങ് കേന്ദ്രങ്ങളും വലിയ അളവിൽ മുദ്ര പതിച്ചു നൽകിയിരുന്നത് ഇപ്പോൾ കുറഞ്ഞു. ചെറിയ ജ്വല്ലറികൾക്ക് അവരുടെ ഉൽപന്നങ്ങൾ അടയാളപ്പെടുത്താൻ അവസരം ലഭിക്കുന്നില്ല. മാത്രമല്ല, ആഭരണങ്ങൾ തിരികെ ലഭിക്കുമ്പോൾ അവയിൽ ചിലതിന് കേടുപാടുകളും സംഭവിക്കുന്നു. തൊഴിൽ ചെലവും സ്വർണം വീണ്ടും നിർമിക്കലും കണക്കിലെടുക്കുമ്പോൾ ഇത് വലിയ നഷ്ടമാണ്.
ഹാൾമാർക്ക് ചെയ്യുന്നതിന് 100 ആഭരണം കൊണ്ടുവരുമ്പോൾ അതിൽനിന്ന് 10എണ്ണം പരിശോധനക്ക് ഹാൾമാർക്കിങ് സെൻററുകൾ വെട്ടിയെടുക്കുന്നത് ജ്വല്ലറികൾക്ക് വലിയ നഷ്ടം വരുത്തുന്നുണ്ട്.
ചെറിയ വ്യാപാരികൾക്ക് വിവാഹ ആവശ്യത്തിന് ഓർഡർ നൽകിയ പേരെഴുതിയ മോതിരവും താലിയും എച്ച്.യു.ഐ.ഡി പതിക്കുന്നതിന് ചെല്ലുമ്പോൾ അതിൽനിന്നും വെട്ടിയെടുത്ത് പരിശോധിച്ചാൽ ആഭരണംതന്നെ ഇല്ലാതാകും. വലിയ അളവിെല സ്റ്റോക്കുകൾ ഇപ്പോഴും ഹാൾമാർക്ക് ചെയ്യാത്തതിനാൽ നിർമാതാക്കൾ പ്രതിസന്ധിയിലാണെന്നും വൻകിട ജ്വല്ലറികൾക്കുമാത്രമേ മേഖലയിൽ നിലനിൽക്കാൻ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.