ഇനി ഗൂഗ്ൾ പറയും, വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങൾ ഏതൊക്കെയെന്ന്
text_fieldsകൊച്ചി: വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളെക്കുറിച്ച തത്സമയ വിവരങ്ങള്‍ ലഭ്യമാക്കുന്ന സേവനവുമായി ഗൂഗിള്‍.കേന്ദ്ര ജല കമീഷനുമായി സഹകരിച്ചാണ് വെള്ളപ്പൊക്ക പ്രവചനം നടത്തി ജാഗ്രത മുന്നറിയിപ്പ് നല്‍കുന്നത്. വെള്ളപ്പൊക്ക ബാധിത പ്രദേശത്ത് ലൊക്കേഷന്‍ സേവനങ്ങള്‍ ലഭ്യമായ ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിക്കുന്ന ആർക്കും ഇത് ലഭിക്കും.
ഉപകരണ ഭാഷയും ഉപയോക്താക്കളുടെ ലൊക്കേഷനും അനുസരിച്ച് ഇംഗ്ലീഷ്, ഹിന്ദി, ബംഗാളി ഭാഷകളിലാണ് അറിയിപ്പുകള് നല്‍കുന്നത്. പ്രദേശത്തെ നിലവിലെ അവസ്ഥയെക്കുറിച്ച് ചോദ്യങ്ങളിലൂടെയും വിവരങ്ങള്‍ തേടാം.
വെള്ളപ്പൊക്ക സാഹചര്യം ഉണ്ടെങ്കില്‍ അടുത്ത ദിവസം ജലനിരപ്പ് ഉയരുകയോ താഴുകയോ ചെയ്യുന്നതുള്‍പ്പെടെ പ്രധാന വിവരങ്ങളുടെ ദൃശ്യ അവലോകനങ്ങളും ലഭ്യമാകും.വെള്ളപ്പൊക്ക പ്രദേശങ്ങളെ സൂചിപ്പിക്കുന്ന കളര്‍-കോഡഡ് മാപ്പും കാണാം. ഈ മാപ്പില്‍ ക്ലിക്കുചെയ്യുമ്പോള്‍ ഗൂഗിള്‍ മാപ്സില്‍ വിശദമായ കാഴ്ച ലഭിക്കും.ജലനിരപ്പിനെക്കുറിച്ച് മനസ്സിലാക്കാന്‍ സൂം ഇന്‍ ഓപ്ഷനും ലഭ്യമാണ്. ഇന്ത്യയില്‍ എവിടെയിരുന്നും ഈ സേവനം ഉപയോഗിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.