ജി.പി.എസ് സംവിധാനം യാത്രബോട്ടുകളിലും ജലമെട്രോ ബോട്ടുകളിലും ഘടിപ്പിക്കും
text_fieldsമട്ടാഞ്ചേരി: കൊച്ചിയിൽ സർവിസ് നടത്തുന്ന യാത്രബോട്ടുകളിൽ ജി.പി.എസ് സംവിധാനമൊരുക്കുന്ന കാര്യം പരിഗണനയിൽ. ആദ്യഘട്ടത്തിൽ മെട്രോ സിറ്റിയായ കൊച്ചിയിൽ സർവിസ് നടത്തുന്ന ജലഗതാഗത വകുപ്പിെൻറ ബോട്ടുകളിലായിരിക്കും ജി.പി.എസ് ഒരുക്കുക.
യാത്രക്കാർക്കും അധികൃതർക്കും ബോട്ടിെൻറ യാത്രാഗതി അറിയാനും സമയ വിവരങ്ങളടക്കം മനസ്സിലാക്കാനും സുരക്ഷ നടപടിയുടെ ഭാഗവുമായാണ് പുതിയ സംവിധാനം. ജലഗതാഗത വകുപ്പിെൻറ ബോട്ടുകൾക്കുപുറമെ കൊച്ചി മെട്രോയുടെ വൺ കാർഡ് യാത്രകൾക്കായുള്ള ജലമെട്രോ ബോട്ടുകളിലും ജി.പി.എസ് സംവിധാനേമർപ്പെടുത്തും.
തുടർന്ന് സ്വകാര്യ ടൂറിസ്റ്റ് ബോട്ടുകളിലടക്കം ജി.പി.എസ് സംവിധാനം ഘടിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. മത്സ്യബന്ധന ബോട്ടുകളിൽ ജി.പി.എസ് ഏർപ്പെടുത്തിയതിെൻറ ഗുണഗണങ്ങൾ കണക്കിലെടുത്താണ് യാത്രബോട്ടുകളിലും സുരക്ഷ, കൃത്യത എന്നിവയക്കായി സംവിധാനം ഘടിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.