ഗ്രൂപ്പിലുടക്കി കോൺഗ്രസ് പട്ടിക നീളുന്നു
text_fieldsകൊച്ചി: കോർപറേഷനിൽ ബി.ജെ.പിക്ക് പിന്നാലെ എൽ.ഡി.എഫും സ്ഥാനാർഥികളെ പ്രഖ്യാപിച്ച് പ്രചാരണം ആരംഭിച്ചുകഴിെഞ്ഞങ്കിലും തർക്കത്തിലും വടംവലിയിലും കുടുങ്ങി യു.ഡി.എഫ് പട്ടിക നീളുന്നു. കഴിഞ്ഞ തിങ്കളാഴ്ച പ്രഖ്യാപനം ഉണ്ടാകുമെന്നാണള ആദ്യം അറിയിച്ചത്. അത് മാറ്റി വ്യാഴാഴ്ചയാകുമെന്ന് പിന്നീട് പറഞ്ഞെങ്കിലും അനിശ്ചിതമായി നീളുകയാണ്.
സീറ്റുകൾക്കായുള്ള എ, െഎ ഗ്രൂപ്പുതർക്കമാണ് പ്രധാനവെല്ലുവിളിയായി മാറിയിരിക്കുന്നത്. ലീഗ് ഉൾപ്പെടെ ഘടകകക്ഷികളുമായി ഏതാണ്ട് ധാരണയിൽ എത്തിയിട്ടുണ്ടെങ്കിലും അവകാശവാദങ്ങൾ അവസാനിച്ചിട്ടിെല്ലന്നാണ് അറിയുന്നത്.
കഴിഞ്ഞ തവണ മത്സരിച്ച ഏഴ് സീറ്റ് ലീഗിന് നൽകാനാണ് ധാരണ. എന്നാൽ, വെൽഫെയർ പാർട്ടിയുമായുള്ള സഹകരണത്തിെൻറ അടിസ്ഥാനത്തിൽ ഒരു സീറ്റിൽകൂടി അവർ അവകാശവാദം ഉന്നയിച്ചിട്ടുണ്ടത്ര. കേരള കോൺഗ്രസ്-ജോസഫ് വിഭാഗവുമായി ധാരണയിൽ എത്തിയിട്ടുണ്ട്. കഴിഞ്ഞതവണ രണ്ട് സീറ്റിലാണ് കേരള കോൺഗ്രസ്-എം മത്സരിച്ചത്. ഒരു സീറ്റിൽ ജയിച്ചു. ആ രണ്ട് സീറ്റും ഇക്കുറി നൽകുമെന്നാണ് അറിയുന്നത്.
കോൺഗ്രസിനുള്ളിൽ ഉടലെടുത്തിരിക്കുന്ന തർക്കമാണ് പരിഹരിക്കാനാകാതെ സങ്കീർണമായി മുന്നോട്ടുപോകുന്നത്. സീറ്റുമോഹികളുടെ ഒരുപടതന്നെ എല്ലാ വാർഡിലും ഉണ്ട്.
ഗ്രൂപ്പുതർക്കത്തിൽ നിലവിലെ പല കൗൺസിലർമാരെയും വെട്ടിനിരത്തി സ്ഥാനാർഥിത്വം കൈക്കലാക്കാനുള്ള ശ്രമങ്ങളും നടക്കുന്നു. എന്തായാലും മൂന്നുതവണയിൽ കൂടുതൽ മത്സരിച്ചവരെ പരിഗണിക്കേണ്ടതില്ലെന്നാണ് തീരുമാനം. ചർച്ചകൾ അന്തിമഘട്ടത്തിലാണെന്നും മിക്കവാറും എല്ലാ വാർഡിലേക്കും സ്ഥാനാർഥികളെ നിശ്ചയിച്ചുകഴിെഞ്ഞന്നുമാണ് കോൺഗ്രസ് ജില്ല നേതൃത്വം വ്യക്തമാക്കുന്നത്. വെള്ളിയാഴ്ച ഏറക്കുറെ സ്ഥാനാർഥികളെ പ്രഖ്യാപിക്കാൻ കഴിയുംവിധം കാര്യങ്ങൾ നീക്കുകയാണെന്നും നേതാക്കൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.